പഴനി പീഡനം: പ്രതികൾക്ക് പൊലീസ് പിന്തുണ, സഹോദരിയേയും ക്രൂരമായി മർദിച്ചുവെന്ന് ഭർത്താവ്

കണ്ണൂർ: പഴനി ബലാൽസംഗക്കേസിൽ പരാതി നൽകിയതിന് പഴനി പൊലീസ് വേട്ടയാടുകയാണെന്ന് യുവതിയുടെ ഭർത്താവ് . പ്രതികൾക്ക് പൊലീസിന്‍റെ പിന്തുണയുണ്ടെന്നാണ് മനസിലാക്കുന്നത്. നിങ്ങളെ കൊന്നാലും ആരും ചോദിക്കാൻ വരില്ലെന്ന് പൊലീസ് പറഞ്ഞതായും ഭർത്താവ് വെളിപ്പെടുത്തി.

സംഭവ ശേഷം ദിണ്ടിഗല്ലിലുള്ള ചേച്ചിയുടെ വീട്ടിലേക്കാണ് പോയത്. അതിന് ശേഷമാണ് പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ പോയത്. ഇതിന് പിന്നാലെ ചേച്ചിയേയും ഭർത്താവിനേയും പൊലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സഹോദരിയെയും ഭർത്താവിനേയും പൊലീസ് മർദിച്ചതായും സഹോദരിക്ക് ടോയ്‌ലറ്റിൽ പോകാൻ പോലും സാധിക്കുന്നില്ലെന്നും പൊലീസിനെതിരെ പരാതി നൽകിയതിനുള്ള പ്രതികാര നടപടിയാണിതെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. കേരള സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു.

പഴനിയിൽ ക്ഷേത്ര സന്ദർശനത്തിനെത്തിയ യുവതിക്കും ഭർത്താവിനും നേരെയാണ് അതിക്രമമുണ്ടായത്. സ്ത്രീയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഭർത്താവിനെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു യുവതിക്ക് നേരെയുള്ള ക്രൂരത. ഗുരുതരമായി പരുക്കേറ്റ യുവതി തിരിച്ച് നാട്ടിൽ എത്തിയ ശേഷം പരിയാരം മെഡിക്കൽ കോളജിൽ ചിക്തസ തേടുകയായിരുന്നു. 

Tags:    
News Summary - Palani peedanam: Police support for the accused, the husband said that his sister was also brutally beaten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.