Posted On
date_range Updated On
date_range വീട്ടിൽനിന്ന് 43 കിലോ കഞ്ചാവ് പിടികൂടി
ഒറ്റപ്പാലം: വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച 43 കിലോ കഞ്ചാവ് ഒറ്റപ്പാലം പൊലീസ് പിടികൂടി. ചുനങ്ങാട് മുരുക്കുംപറ്റ കല്ലടിക്കുന്ന് പഴംകുളത്തിങ്കൽ സുധീറിെൻറ (34) വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
12 പാക്കറ്റുകളിലായി കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഇലക്ട്രോണിക്സ് ത്രാസും ചില്ലറ വിൽപനക്കായി കരുതിയ പ്ലാസ്റ്റിക് കവറുകളും കണ്ടെടുത്തു. സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഒറ്റപ്പാലം സി.ഐ എം. സുജിത്ത്, എസ്.ഐ അനീഷ്, ജൂനിയർ എസ്.ഐ ഹേമലത എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.