പാലക്കാട് ടൗൺ-കോയമ്പത്തൂർ മെമു 11 മുതൽ

പാലക്കാട്: കോവിഡ്സമയത്ത് നിർത്തിലാക്കിയ പാലക്കാട് ടൗൺ-കോയമ്പത്തൂർ മെമു എക്സ്പ്രസ് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവിസ് നടത്തും. ഈ മാസം 11 മുതൽ പുനരാരംഭിക്കുമെന്ന് റെ‍യിൽവേ അറിയിച്ചു.

പാലക്കാട് ടൗണിൽനിന്ന് രാവിലെ 7.20ന് പുറപ്പെടുന്ന മെമു ഒമ്പതിന് കോയമ്പത്തൂരിലെത്തും. ഒലവക്കോട്, കഞ്ചിക്കോട്, വാളയാർ, എട്ടിമട, മധുക്കരെ, പോത്തനൂർ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽനിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന ട്രെയിൻ 7.55ന് പാലക്കാട് ടൗണിലെത്തും.

Tags:    
News Summary - Palakkad town to coimbathore memu service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.