പാലക്കാട്: നിലവിൽ ഒാടുന്നതും ജൂൺ ഒന്നു മുതൽ ആരംഭിക്കുന്നതുമായ ആറു ദീർഘദൂര െട്രയിനുകൾക്ക് പാലക്കാട് ഡിവിഷനിൽ നാലു കേന്ദ്രങ്ങളിൽകൂടി റിസർവേഷൻ തുടങ്ങി.
പാലക്കാട് ജങ്ഷൻ, തിരൂർ, കണ്ണൂർ, കാസർക്കോട് എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയത്. കോഴിക്കോട്, മംഗളൂരു ജങ്ഷൻ എന്നിവിടങ്ങളിൽ നേരത്തെ തന്നെ റിസർവേഷൻ തുടങ്ങിയിരുന്നു.
മുംബൈ, ഡൽഹി നഗരങ്ങളിലേക്കുള്ള നേത്രാവതി, മംഗള, തുരന്തോ, രാജധാനി വണ്ടികൾക്കും കേരളത്തിനകത്ത് ഒാടുന്ന രണ്ട് ജനശതാബ്ദികൾക്കുമാണ് ടിക്കറ്റ് റിസർവ്വ് ചെയ്യാൻ സൗകര്യം . രാജധാനിമാത്രമാണ് ഇപ്പോൾ ഒാടിക്കുന്നത്.
മറ്റു അഞ്ച് ട്രെയിനുകൾ ജൂൺ ഒന്നിന് തുടങ്ങും. കേരളത്തിൽനിന്നുള്ള ട്രെയിനുകളെല്ലാം കൊങ്കൺ വഴിയാണ്. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് റിസർവേഷൻ കേന്ദ്രത്തിെൻറ പ്രവർത്തനം.
ഇവിടെ റീഫണ്ട് ലഭ്യമാവില്ല. കേരളത്തിൽനിന്നുള്ള രാജധാനിയടക്കം ഇപ്പോൾ രാജ്യമാകെ 30 ട്രെയിനുകളാണ് ഒാടുന്നത്. ജൂൺ ഒന്നുമുതൽ 100 െട്രയിനുകൾകൂടി ഒാടിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.