Posted On
date_range Updated On
date_range നെന്മാറ വേല സമാധാനപൂർവം; ഉപകാര സ്മരണയായി പൊലീസുകാരുടെ മൃഗബലി
പാലക്കാട്: രാജ്യത്ത് നിരോധിച്ച മൃഗബലി നടത്തി പാലക്കാട് പൊലീസ്. കൊല്ലംകോട് ചിങ്ങന്‍ചിറ കറുപ്പുസ്വാമി ക്ഷേത്രത്തിൽ വെച്ച് നെന്മാറ സി.ഐയുടെ നേതൃത്വത്തിലാണ് പൊലീസുകാര്‍ മൃഗബലി നടത്തിയത്.
നെന്മാറ വേല പ്രശ്‌നങ്ങള്‍ ഇല്ലാതെ നടന്നതിനുള്ള വഴിപാടായാണ് ആടിനെ ബലി നല്‍കി പൂജ നടത്തിയത്. എല്ലാ വര്‍ഷവും പൊലീസുകാര്‍ ഇങ്ങനെ മൃഗബലി നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആടിനേയും പാചകം ചെയ്യാനുള്ള സാമഗ്രികളുമൊക്കെ മഫ്തിയിലുള്ള പൊലീസുകാരാണ് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.