പാലക്കാട്: ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ പിന്തുണച്ച് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച് ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ. ആദ്യമായാണ് ‘ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തെ പിന്തുണച്ച് ഒരു നഗരസഭ പ്രമേയം അവതരിപ്പിക്കുന്നത്. വൈസ് ചെയര്മാന് അഡ്വ. ഇ. കൃഷ്ണദാസ് അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ അംഗീകരിച്ചു. പ്രതിപക്ഷ വിയോജിപ്പോടെ പ്രമേയം പാസായതായി അധ്യക്ഷത വഹിച്ച ചെയര്പേഴ്സൻ പ്രമീള ശശിധരന് പറഞ്ഞു. പ്രമേയം രാഷ്ട്രപതിക്ക് അയക്കാനും തീരുമാനിച്ചു.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ് പല സമയത്ത് നടക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിന് പുറമെ പെരുമാറ്റച്ചട്ടം വികസന പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ ബാധിക്കുന്നു. ഒറ്റ തെരഞ്ഞെടുപ്പ് വികസനത്തിന് ആക്കം കൂട്ടുമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ പി. സ്മിതേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.