കോഴിക്കോട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ പാലക്കാട് ജില്ല കിരീടം നിലനിർത്തി. 46586 പോയൻറ് നേടിയാണ് കരിമ്പനയുെട നാട്ടുകാർ ശാസ്ത്രപ്രതിഭ പട്ടം സ്വന്തമാക്കിയത്. മലപ്പുറത്തിനാണ് രണ്ടാം സ്ഥാനം (46389 പോയൻറ്). ആതിഥേയരായ കോഴിക്കോട് 46352 േപായൻറുമായി മൂന്നാം സ്ഥാനത്തിനർഹരായി. െഎ.ടി മേളയിൽ കണ്ണൂരും ശാസ്ത്രമേളയിൽ എറണാകുളവുമാണ് ജേതാക്കൾ. ഗണിത ശാസ്ത്രമേളയിലും കണ്ണൂർ ആധിപത്യം നിലനിർത്തി. സാമൂഹിക ശാസ്ത്ര മേളയിൽ കാസർകോടും തിരുവനന്തപുരവും 179 പോയൻറ് നേടി കിരീടം പങ്കിട്ടു.
പ്രവൃത്തിപരിചയ മേളയിൽ മത്സരയിനങ്ങളിൽ കോഴിക്കോട് മുന്നിലെത്തിയെങ്കിലും പ്രദർശനത്തിലെ മാർക്കിെൻറ മികവിൽ പാലക്കാട് ജേതാക്കളായി. 45884 മാർക്കാണ് പാലക്കാടിന്. മലപ്പുറം 45637 മാർക്കുമായി രണ്ടാം സ്ഥാനത്തെത്തി. കോഴിക്കോടിന് 45613 മാർക്കുണ്ട്. പ്രവൃത്തിപരിചയ മേളയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ േകാഴിക്കോടും ഹൈസ്കൂൾ വിഭാഗങ്ങളിലെ ജേതാക്കൾ മലപ്പുറമാണ്.
യു.പി വിഭാഗത്തിൽ പാലക്കാട് ഒന്നാം സ്ഥാനത്തെത്തി. സാമൂഹിക ശാസ്ത്രമേളയിൽ തൃശൂരിനാണ് രണ്ടാം സ്ഥാനം (176 േപായൻറ്). യു.പി വിഭാഗത്തിൽ തിരുവനന്തപുരവും ഹൈസ്കൂളിൽ ഇടുക്കിയും ഹയർ സെക്കൻഡറി തലത്തിൽ കാസർകോടുമാണ് മുന്നിലെത്തിയത്. ഗണിതശാസ്ത്രമേളയിൽ 349 പോയൻറാണ് കണ്ണൂരിനുള്ളത്. 310 പോയൻറുള്ള കോഴിക്കോടാണ് രണ്ടാമത്. ഇൗയിനത്തിൽ യു.പി, ഹൈസ്കൂൾ, ഹയർെസക്കൻഡറി വിഭാഗത്തിലും കണ്ണൂർ കരുത്ത് കാട്ടി. വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്കായി നടത്തിയ വൊക്കേഷനൽ എക്സ്പോയിൽ െകാല്ലത്തിനാണ് (56 പോയൻറ്) കിരീടം.
എറണാകുളം രണ്ടാമതും (54 പോയൻറ്) വടകര മൂന്നാം സ്ഥാനവും(54) നേടി. പ്രവൃത്തിപരിചയ മേളയിൽ കേൾവി വൈകല്യമുള്ളവരിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങളിൽ എറണാകുളം സെൻറ് ക്ലെയർ ഹയർ െസക്കൻഡറി സ്കൂൾ ഫോർ ഡഫ് ജേതാക്കളായി. കാഴ്ചവൈകല്യമുള്ളവരുടെ വിഭാഗത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി അസീസി സ്കൂൾ ഫോർ ദ ബ്ലൈൻഡ് ഒാവറോൾ ജേതാക്കളായി. മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനത്തിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും ടി.പി. രാമകൃഷ്ണനും ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.