Posted On
date_range Updated On
date_range പാലക്കാട് ആദ്യ റൗണ്ടിൽ മുന്നിൽ ബി.ജെ.പി, രണ്ടാം റൗണ്ടിൽ യു.ഡി.എഫ്
പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ പാലക്കാട് ആദ്യ റൗണ്ടിൽ മുന്നിലെത്തിയത് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ. എന്നാൽ, രണ്ടാം റൗണ്ടിൽ നേട്ടമുണ്ടാക്കിയ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കൃഷ്ണകുമാറിന്റെ ലീഡ് ഗണ്യമായി കുറച്ചു.
ആദ്യ റൗണ്ടിൽ 1016 വോട്ടിന്റെ ലീഡാണ് കൃഷ്ണകുമാർ നേടിയത്. എന്നാൽ, ഇത് 2021ൽ ആദ്യ റൗണ്ടിൽ നേടിയതിനെക്കാൾ 700 വോട്ട് കുറവാണ്. രണ്ടാം റൗണ്ടിൽ യു.ഡി.എഫിന്റെ കുതിപ്പാണ് കണ്ടത്. ഇതോടെ സി. കൃഷ്ണകുമാറിന്റെ ലീഡ് 858 ആയി കുറഞ്ഞു.
രണ്ട് റൗണ്ടിലുമായി ബി.ജെ.പിക്ക് 7569 വോട്ടും യു.ഡി.എഫിന് 6711 വോട്ടും എൽ.ഡി.എഫിന് 4121 വോട്ടുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.