പാലക്കാട്: നായ് കുറുകെ ചാടിയതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ രണ്ട് യുവാക്കള്‍ ബസിനടിയില്‍പ്പെട്ട് മരിച്ചു. കോയമ്പത്തൂര്‍ കുറിച്ചിപാളയം ഭാഗ്യരാജചള്ള തിരുമൂര്‍ത്തിയുടെ മകന്‍ വിവേക് (20), ശരവണംപെട്ടി ഇളങ്കോ നഗര്‍ രാമനാഥെൻറ മകന്‍ കൃഷ്ണകുമാര്‍ (34) എന്നിവരാണ് മരിച്ചത്.
കെ.എൻ. പുതൂർ ആലമരത്ത് ഞായറാഴ്ച രാവിലെ ആറോടെയാണ് സംഭവം. കോയമ്പത്തൂരില്‍നിന്ന് പല്ലശ്ശന മീന്‍കുളത്തില്‍ ക്ഷേത്രത്തിൽ ദര്‍ശനത്തിന് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്ക് നായ് കുറുകെ ചാടിയതിനെ തുടര്‍ന്ന് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ പിന്നിലുണ്ടായിരുന്ന വോള്‍വോ ബസ് കയറിയിറങ്ങി. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.