കോട്ടയം: പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ 71.48 ശതമാനം പോളിങ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെ ടുപ്പിൽ 77.25ഉം ലോക്സഭ തെരഞ്ഞെടുപ്പിൽ 72.26ഉം ശതമാനമായിരുന്നു പോളിങ്. പാലാ നഗരസഭയ ടക്കം മണ്ഡലത്തിലെ നഗര മേഖലകളിൽ പോളിങ് ശതമാനം ഉയർന്നപ്പോൾ തലനാട്, മേലുകാവ്, കടനാട്, മുന്നിലവ് അടക്കം മലയോര-ഗ്രാമീണ മേഖലകളിൽ ഗണ്യമായി കുറഞ്ഞു.
രാവിലെ പലയിടത്തും കനത്ത പോളിങ് രേഖപ്പെടുത്തിയെങ്കിലും ഉച്ചക്ക് ശേഷം ശക്തമായ മഴ പെയ്ത തോടെ കാര്യങ്ങള്‍ മന്ദഗതിയിലായി. മണ്ഡലത്തിലെ 176 ബൂത്തിലും വോട്ടെടുപ്പ് സമാധാനപരമാ യിരുന്നു. പത്തോളം ബൂത്തുകളിൽ വോട്ടുയന്ത്രങ്ങൾക്ക് തകരാർ സംഭവിച്ചു. കേടുപാടി നെത്തുടര്‍ന്ന് ആറിടത്തെ വിവി പാറ്റ് യന്ത്രങ്ങള്‍ മാറ്റിസ്ഥാപിച്ചു.
വോട്ടെടുപ്പ് ആ രംഭിച്ച രാവിലെ ഏഴു മുതൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ 100ലധികം ബൂത്തുകൾക്ക് മ ുന്നിൽ നീണ്ടനിര പ്രത്യക്ഷപ്പട്ടു. ഉച്ചവരെ ഇത് തുടർന്നു. ഉച്ചവരെ 82,051 പേരാണ് വോട്ട് ചെയ്തത് (46.03 ശതമാനം).
പിന്നീട് വോട്ടെടുപ്പ് മന്ദഗതിയിലായതോടെ മുന്നണി പ്രവ ർത്തകർ രംഗത്തിറങ്ങി വോട്ടർമാരെ ബൂത്തിെലത്തിക്കാൻ ശ്രമിച്ചെങ്കിലും മഴ തടസ്സമായ ി. വോട്ടിങ് സമയം കഴിഞ്ഞപ്പോൾ രണ്ടു ബൂത്തിൽ മാത്രമായിരുന്നു വോട്ടർമാർ ക്യൂവിൽ ഉണ ്ടായിരുന്നത്. ഇത് വേഗത്തിൽ തീർക്കുകയും ചെയ്തു. നഗരപ്രദേശങ്ങളിൽ ആദ്യ ഒരുമണിക്ക ൂറിൽ ഏഴ്-എട്ട് ശതമാനവും ഒമ്പതു മണിയോടെ 13-14 ശതമാനം വരെയും പത്തിന് 22 ശതമാനവും 11 മണ ിയോടെ 33 ശതാനവും പോളിങ് നടന്നു. വൈകീട്ട് നാലരയോടെ ഇത് 63 ശതമാനത്തിലെത്തി. 176 ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതിൽ 1,28,037 പേർ വോട്ട് ചെയ്തു. പുരുഷന്മാർ-65,301 (71.48 ശതമാനം), സ്ത്രീകൾ- 62,736 (68.65).
സ്ഥാനാർഥികളും സഭ മേലധ്യക്ഷരും അടക്കം പ്രമുഖർ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. ഇടത് സ്ഥാനാർഥി മാണി സി. കാപ്പന് പാലാ ഗവ. പോളിടെക്നിക്കിൽ ആദ്യ വോട്ടറായി വോട്ട് ചെയ്തു. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം മീനച്ചില്‍ പഞ്ചായത്തിലെ കൂവത്തോട് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാർഥി എൻ. ഹരിക്ക് പാലായിൽ വോട്ടില്ല. അന്തരിച്ച കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയും മകൻ ജോസ് കെ. മാണി എം.പിയും കുടുംബാംഗങ്ങളും പാലാ സെൻറ് തോമസ് ഹൈസ്കൂളിലെ ബൂത്തിലെത്തി വോട്ട് ചെയ്തു. ഏറ്റവും ആധുനികമായ എം-മൂന്ന് വോട്ടുയന്ത്രങ്ങളാണ് പാലായിൽ ഉപയോഗിച്ചത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
മുന്നണികൾക്ക് വിജയപ്രതീക്ഷ
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമെന്ന് മൂന്നു മുന്നണികളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, വോട്ടുശതമാനത്തിലെ കുറവ് മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞിട്ടും തങ്ങൾക്ക് അനുകൂലമായിരുന്നുവെന്ന് യു.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിച്ച് വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് യു.ഡി.എഫിെൻറയും എൽ.ഡി.എഫിെൻറയും ബി.ജെ.പിയുടെയും നേതാക്കൾ അവകാശപ്പെട്ടു. എന്നാല്‍, കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ഒരു വിഭാഗം യു.ഡി.എഫ് അനുഭാവികളെ വോട്ട് ചെയ്യുന്നതില്‍നിന്ന് പിന്തിരിപ്പിച്ചെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. അതിനാൽ അട്ടിമറി സാധ്യതകളും നേതാക്കൾ തള്ളുന്നില്ല. പലയിടത്തും അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 1888 പുതിയ വോട്ടർമാരടക്കം മൊത്തം 1,79,107 പേർ വിധിയെഴുതും. നൂതന സംവിധാനങ്ങൾ ഏറെയുള്ള എം-3 വോട്ടുയന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.
ദേശീയ-സംസ്ഥാന നേതാക്കൾ പാലായിൽ തമ്പടിച്ച് നടത്തിയ പ്രചാരണം പോളിങ് ശതമാനം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 77.25 ശതമാനമായിരുന്നു പോളിങ്. ലോക്സഭ തെരഞ്ഞെടുപ്പിൽ 72.26 ശതമാനം പേരാണ് ബൂത്തിലെത്തിയത്. ഇത്തവണ റെക്കോഡിലെത്തുമെന്ന വിലയിരുത്തലിലാണ് മുന്നണി നേതൃത്വങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.