‘പാലായില്‍’ പരസ്പരം പഴിചാരി ജോസഫ്-ജോസ് വിഭാഗങ്ങൾ

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക്​ പിന്നാലെ പരസ്​പരം പഴിചാരി ജോസഫ്-ജോസ് വാക്​പോര്​. ജോസ ഫ്​ വിഭാഗത്തി​​െൻറ അനാവശ്യപ്രസ്​താവനകളാണ്​ തോൽവിക്ക്​ കാരണമെന്ന്​ ജോസ് െക. മാണി വിഭാഗം ആരോപിക്കു​േമ്പാൾ, ജോസ്​ വിരോധമാണ്​ വോട്ടുമറിയാൻ കാരണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസഫ്. ഇതിനിടെ, തോൽവിക്ക്​ കാരണ ം ജോസഫ്​ ആണെന്നാരോപിച്ച്​ യു.ഡി.എഫ്​ സ്​ഥാനാർഥി ജോസ്​ ടോമും രംഗത്തെത്തി.

യു.ഡി.എഫ്​ നേതൃത്വം കടുത്ത അ തൃപ്​തി പ്രകടിപ്പിച്ച സാഹചര്യത്തിൽ കരുതലോടെയാണ്​ നീക്കം. എതിർവിഭാഗത്തിനാണ്​ ​തോൽവിയുടെ ഉത്തരവാദിത്തമെന് ന്​ യു.ഡി.എഫ്​ നേതൃത്വത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്​ ഇരുകൂട്ടരും​. കോൺഗ്രസിനൊപ്പം മുസ്​ലിംലീഗ് ​ അടക്കം ഘടകകക്ഷികളും തമ്മിലടിയിൽ അതൃപ്​തി പ്രകടിപ്പിച്ചത്​ കേരള കോൺഗ്രസി​െന ആശങ്കപ്പെടുത്തുന്നുണ്ട്​.
< br /> വോ​ട്ടെണ്ണൽ ദിനം കരുതലോ​െട പ്രതികരിച്ച ജോസ് ​കെ. മാണി ശനിയാഴ്​ച പരാജയത്തി​​െൻറ ഉത്തരവാദിത്തം ജോസഫ്​ പ ക്ഷത്തിനാണെന്ന പരോക്ഷവിമർശനവുമായി രംഗത്തെത്തി. രണ്ടില ചിഹ്നം ഇല്ലാഞ്ഞതും തെരഞ്ഞെടുപ്പ് സമയത്തെ അനാവശ്യവിവ ാദങ്ങളും പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചെന്നാണ് ജോസി​​െൻറ ആരോപണം. സ്ഥാനാർഥി നിര്‍ണയദിവസം മുതല്‍ തെരഞ്ഞെ ടുപ്പ് ദിവസംവരെ ചിലരില്‍നിന്നുണ്ടായ പ്രസ്താവനകള്‍ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനു തടസ്സമായെന്നും ജോസ് കെ. മാണി ഫേസ്​ബുക്ക്​ കുറിപ്പിൽ വിമർശിച്ചു.

ചില നേതാക്കളുടെ അത്തരത്തിലുള്ള പ്രവര്‍ത്തനം ആരെ സഹായിക്കാനായിരുന്നെന്ന് ഇപ്പോള്‍ വ്യക്തമാണ്. കൃത്യമായ മറുപടി ഉണ്ടെങ്കിലും യു.ഡി.എഫിന് പോറൽ ഏൽപിക്കുമെന്നതിനാൽ പറയുന്നില്ല. സംഭവിച്ച വീഴ്ച തിരിച്ചറിഞ്ഞ് യു.ഡി.എഫ് പരിഹരിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.
തങ്ങളുടെ തട്ടകത്തില്‍ കയറി ജോസഫ് വിഭാഗം വിദഗ്‍ധമായി കളി​െച്ചന്ന വിലയിരുത്തലിലാണ്​ ജോസ് വിഭാഗം. ഈ സാഹചര്യത്തിൽ ജോസഫ് വിഭാഗത്തെ യു.ഡി.എഫി​​െൻറ ശത്രുപക്ഷത്ത്​ നിർത്താനുള്ള കരുനീക്കങ്ങൾക്ക്​ ഒരുങ്ങുകയാണവർ.

എന്നാൽ, യഥാർഥ കേരള കോൺഗ്രസെന്ന്​ സ്​ഥാപിക്കാനുള്ള ശ്രമത്തിലാണ്​ ജോസഫ്​ വിഭാഗം. കോട്ടയത്ത്​ പി.ജെ. ജോസഫി​​െൻറ ​േനതൃത്വത്തിൽ പാർട്ടി നേതൃയോഗം ചേർന്നു. തുടർന്ന്​ മാധ്യമങ്ങളെ കണ്ട ജോസഫ്​, തോൽവി ജോസ്​ കെ. മാണി ഇരന്നുവാങ്ങിയതാണെന്ന്​ തുറന്നടിച്ചു. ഉത്തരവാദിത്തം കേരള കോൺഗ്രസിനെന്ന്​ പറയുന്നതിനുപകരം യഥാർഥ കാരണക്കാരെ കണ്ടെത്തുകയാണ്​ ​യു.ഡി.എഫ്​ ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികം കഴിയുംമുമ്പ്​ പാലായിലെ തോൽവിക്ക്​ കാരണം പി.ജെ. ജോസഫാണെന്ന ആരോപണവുമായി ജോസ്​ ടോമും രംഗത്തെത്തി. നടപ്പാക്കിയത്​ ജോസഫ​ി​െൻറ രഹസ്യഅജണ്ടയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



ജോസ് കെ. മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

പാലാ ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെഏറ്റവും എളിമയോടെ സ്വീകരിക്കുന്നു.

ഈ ജനവിധിയെ മാനിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങൾ വസ്തുനിഷ്ഠമായി വരും ദിവസങ്ങളിൽ വിലയിരുത്തും. കണ്ടെത്തുന്ന ഓരോ വീഴ്ചകളും തിരുത്തി സമർപ്പിത മനസ്സോടെ ജനങ്ങളുടെ വിശ്വാസം വീണ്ടും ആർജ്ജിക്കാൻ വരുംദിവസങ്ങളിൽ ഞങ്ങൾ കഠിനാധ്വാനം ചെയ്യും. ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ യു.ഡി.എഫ് ഒറ്റക്കെട്ടായാണ് അണി നിരന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യു.ഡി.എഫിന്‍റെ ഏറ്റവും സീനിയർ നേതാക്കന്മാരോടും താഴെ തട്ടിലുള്ള പ്രവർത്തകരുൾപ്പടെ ഒറ്റ മനസ്സോടുകൂടി ജോസ് ടോമിന്‍റെ വിജയത്തിനായി കഠിനമായി പരിശ്രമിച്ച മുഴുവൻ പ്രവർത്തകരോടുമുള്ള കടപ്പാട് ഞാൻ ഈ അവസരത്തിൽ രേഖപ്പെടുത്തുകയാണ്. അങ്ങേയറ്റം സ്നേഹ ബഹുമാനങ്ങളോടെ നിങ്ങളെ ഓരോരുത്തരെയും ഞാൻ ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുകയാണ്.

ഈ പരാജയത്തിൽ നാം പതറാൻ പാടില്ല ഏതെങ്കിലും ഒരു തിരിച്ചടിയോ പരാജയമോ ഉണ്ടാകുമ്പോൾ പതറുന്നതും വിജയങ്ങൾ ഉണ്ടാകുമ്പോൾ അമിതമായി ആഹ്ലാദിക്കുന്നതുമാണ് രാഷ്ട്രീയം എന്ന് ഞാൻ കരുതുന്നില്ല. ജനാധിപത്യത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും ആത്യന്തികമായ വിധി ജനങ്ങളുടേതാണ്. ജനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ജനങ്ങൾ നൽകുന്ന സന്ദേശവും തിരിച്ചറിഞ്ഞ് സ്വയം തിരുത്തലുകൾക്ക് തയ്യാറാകുന്നതാണ് ശരിയായ പൊതുപ്രവർത്തനം എന്ന് ഞാൻ കരുതുന്നു.

മാണിസാർ കാണിച്ചുതന്ന പാതയിലൂടെ കേരള കോൺഗ്രസ് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാൻ വരും ദിവസങ്ങളിൽ കൂടുതൽ കഠിനമായി അധ്വാനിക്കും. ഏറെ സങ്കീർണ്ണമായ ഒരു തെരഞ്ഞെടുപ്പായിരുന്നു പാലായിൽ ഉണ്ടായിരുന്നത്. ഒരു ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണകൂടം അതിന്‍റെ എല്ലാ വിധത്തിലുമുള്ള ഭരണ സംവിധാനങ്ങളും ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു പാലായിലേത്.മന്ത്രിമാരെ തെരഞ്ഞെടുപ്പ് കമീഷന് പോലും ശാസിക്കേണ്ടതായ് വന്നു. വോട്ട് കച്ചവടം ആരോപിച്ച ആളുകൾ തന്നെ ബിജെപിയുടെ വോട്ട് കൈവശത്താക്കിയതെന്ന് തെരഞ്ഞെടുപ്പ് ഫലം നമ്മോട് പറയുന്നുണ്ട്. ഇതെല്ലാമുള്ളപ്പോഴും യു.ഡി.എഫിന് സംഭവിച്ച വീഴ്ചകൾ തിരിച്ചറിഞ്ഞ് പരിഹരിക്കുക തന്നെ വേണം. ഈ തെരഞ്ഞെടുപ്പിലെ ഫലത്തെ തുടർന്ന് നിരവധിയായ വിമർശനങ്ങളും വ്യക്തിപരമായ വേട്ടയാടലുകളും എനിക്കെതിരെ ഉയരുകയുണ്ടായി.

രാഷ്ട്രീയ പ്രവർത്തനത്തിനിടെ ഉയരുന്ന വിമർശനങ്ങൾ അതെത്ര നിശിതമാണെങ്കിലുംകൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുവാൻ നമുക്ക് കരുത്ത് നൽകും എന്നാണ് ഞാൻ കരുതുന്നത്.എന്നാൽ അടിസ്ഥാനമില്ലാത്തതും വ്യക്തിപരമായി തേജോവധം ചെയ്യുന്ന നിരവധി ആരോപണങ്ങളാണ്. മുൻകൂട്ടി തയ്യാറാക്കിയതെന്ന നിലയിൽ ഈ തെരഞ്ഞെടുപ്പ് സമയത്ത്, പ്രത്യേകിച്ച് നോമിനേഷൻ കൊടുത്ത ദിവസവും തെരഞ്ഞെടുപ്പ് ദിവസവും ഫല പ്രഖ്യാപനത്തിന് ശേഷവും വന്നുകൊണ്ടിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ നിരവധി ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി.

പാലാ ഉപതെരഞ്ഞെടുപ്പിൽ രണ്ടില എന്ന ചിഹ്നം ഇല്ലാതെ യു.ഡി.എഫിന്‍റെ സ്ഥാനാർഥിക്ക് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നു. സ്ഥാനാർഥി നിർണ്ണയം മുതൽ തെരഞ്ഞെടുപ്പ് ദിനത്തിൽ വരെ ജനങ്ങളെല്ലാം കാണുന്നുണ്ടെന്ന വിധത്തിൽ നടത്തിയ പ്രസ്താവനകൾ ആത്യന്തികമായി ആരെയാണ് സഹായിച്ചതെന്ന യാഥാർത്ഥ്യം നമുക്കറിയാം. ഈ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉടനീളം ഐക്യത്തിന്‍റെയും യോജിപ്പിന്‍റെയും അന്തരീക്ഷം നിലനിർത്താൻ ജാഗ്രതയോടെയാണ് യു.ഡി.എഫ് പ്രവർത്തിച്ചത്.എന്നാൽ ഇത്തരം പ്രസ്താവനകളും ചിഹ്നം ലഭിക്കാതിരിക്കാനുള്ള പിടിവാശികളുമാണ് രാഷ്ട്രീയമായ പക്വതയെന്ന് ഞാൻ കരുതുന്നില്ല.

ഇത്തരം വേദനിപ്പിക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളെ കുറിച്ച് കൃത്യമായ മറുപടികൾ ഉണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിച്ച യു.ഡി.എഫ് പ്രവർത്തകരുടെ വികാരത്തെ ബഹുമാനിക്കുന്നത് കൊണ്ടും വരുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ യു.ഡി.എഫിന്‍റെ ഐക്യത്തിന് ഒരു പോറൽ പോലും ഏൽപ്പിക്കരുതെന്ന നിർബന്ധം ഉള്ളതുകൊണ്ടും വ്യക്തിപരമായ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കു പോലും മറുപടി പറയുന്നില്ല. മറുപടികൾ ഇല്ലാത്തതു കൊണ്ടല്ല മറിച്ച് മറുപടികൾ ഇപ്പോൾ പറഞ്ഞാൽ ആരെയാണ് സഹായിക്കുകയുള്ളുവെന്ന തിരിച്ചറിവ് ഉള്ളതു കൊണ്ടാണ് അതാണ് ശരിയായ പക്വതയെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

ഒരിക്കൽ കൂടി ഈ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിച്ച മുഴുവൻ പ്രവർത്തകരെയും ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു.
ജയ് യു.ഡി.എഫ്.
ജയ് കേരള കോൺഗ്രസ് എം.

Tags:    
News Summary - Pala By Election Jose K Mani -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.