Posted On
date_range Updated On
date_range പാർട്ടി ചിഹ്നത്തിൽ മൽസരിക്കുക എന്നത് പ്രധാനം -ജോസ് കെ. മാണി
പാലാ: തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മൽസരിക്കുക എന്നത് പ്രധാനമാണെന്ന് ജോസ് കെ. മാണി എം.പി. ഇക്കാര്യത്തിൽ യു.ഡി.എഫുമായി ധാരണയിലെത്തിയിട്ടുണ്ട്. അന്തിമ തീരുമാനം യു.ഡി.എഫ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലായിൽ കെ.എം മാണിയാണ് തെരഞ്ഞെടുപ്പ് ചിഹ്നമെന്ന് കേരളാ കോൺഗ്രസ് ജെ ചെയർമാൻ ജോണി നെല്ലൂർ. കേരളാ കോൺഗ്രസ് എമ്മിലെ പിളർപ്പിൽ വേദനയുണ്ട്. ജോസ് ടോമിനേക്കാൾ നിഷയാണ് മികച്ച സ്ഥാനാർഥിയെന്ന പി.സി ജോർജിന്‍റെ അഭിപ്രായത്തിന് ഒരു വിലയും കൊടുക്കുന്നില്ലെന്നും ജോണി നെല്ലൂർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.