കോട്ടയം/തിരുവനന്തപുരം: വോെട്ടടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പി യിൽ അടിമുറുകി. എൻ.ഡി. എ സ്ഥാനാർഥി എൻ. ഹരി തന്നെ യു.ഡി.എഫിന് വോട്ടു മറിച്ചതായി വോെട്ടടുപ്പു കഴിഞ്ഞയുട ൻ സസ്പെൻഷനിലായ മണ്ഡലം പ്രസിഡൻറ് അഡ്വ. ബിനു പുളിക്കകണ്ടം വാർത്തസമ്മേളനത്തിൽ ആ രോപിച്ചു. വോട്ടുമറിച്ചത് സംസ്ഥാന നേതൃത്വത്തിെൻറ അറിവോടെയാണ്. ഹരിയെ കൊണ്ടുവ ന്നത് വോട്ടുകച്ചവടത്തിനാണ്. നേതൃത്വത്തിലുള്ള ചിലരാണ് മത്സരിപ്പിച്ചത്. തെരഞ്ഞെ ടുപ്പ് ഫണ്ട് ഹരി ഒറ്റക്കാണ് കൈകാര്യം ചെയ്തത്. പാറമട ലോബികളുമായി ബന്ധമുണ്ട്– ബിന ു ആരോപിച്ചു.
പ്രചാരണത്തിൽ വീഴ്ച വരുത്തിയതിനു ബി.ജെ.പി ജില്ലാ പ്രസിഡണ്ടു കൂടിയ ായ എൻ.ഹരി അഡ്വ. ബിനു പുളിക്കകണ്ടത്തിനെ തിങ്കളാഴ്ച വൈകുന്നേരം സസ്പെൻഡു ചെയ്തി രുന്നു. 5000 വോട്ട് ഹരി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞതായി ബ ിനു ആരോപിക്കുകയും ചെയ്തിരുന്നു.
ഹരി ജയിക്കുന്നതിന് പകരം ഇടതു സ്ഥാനാർഥിയെ തോൽ പിക്കണമെന്ന പ്രചാരണമാണ് നടത്തിയത്. വോട്ടുകുറഞ്ഞാൽ പാപഭാരം തന്നിലേക്ക് എത്തുമെന്ന് കണ്ട് ആഗസ്റ്റ് നാലിന് രാജിക്കത്ത് സംസ്ഥാന പ്രസിഡൻറിന് -മെയിൽ അയച്ചിരുന്നു. ഒമ്പതിന് രജിസ്ട്രേഡായി അയച്ചു. പകർപ്പുസഹിതം 11ന് ജില്ല പ്രസിഡൻറിനും നൽകി.
പ്രചാരണസമയത്ത് ഒഴിഞ്ഞാൽ തെറ്റായ വ്യാഖ്യാനം നൽകുമെന്നതിനാൽ പുറത്തുപറഞ്ഞില്ല. എന്നാൽ, വോട്ടെടുപ്പ് പൂർത്തിയായശേഷം ഹരി സസ്പെൻഡ് ചെയ്തതായി അറിയിക്കുകയായിരുന്നു.
അതേ സമയം പാലായിൽ പ്രവര്‍ത്തനത്തില്‍ വീഴ്ച ഉണ്ടാക്കിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലം പ്രസിഡൻറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. രാജിവെച്ചതാെണന്ന് പറയുന്നുണ്ടെങ്കിലും കത്ത് കിട്ടിയിട്ടില്ല. വോട്ടുചോര്‍ച്ച ഉണ്ടായിട്ടില്ല. താന്‍ ലോ കമീഷന് ചെയര്‍മാനാകുമെന്ന പ്രചാരണം നിയമനവ്യവസ്ഥ അറിയാത്തതുകൊണ്ടാണ്.
ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക തയാറാക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. പട്ടിക ചൊവ്വാഴ്ച കേന്ദ്രത്തിന് കൈമാറും. സീറ്റിനായി ബി.ഡി.ജെ.എസ് അവകാശവാദം ഉന്നയിച്ചിട്ടില്ല. താൻ സ്ഥാനാർഥിയാകാനില്ല –പിള്ള പറഞ്ഞു.
വോട്ടെണ്ണും മുേമ്പ കേരള കോൺഗ്രസിന് ജോസ് ടോം പാർട്ടി എം.എൽ.എ !
തൊടുപുഴ: വോട്ടെടുപ്പ് കഴിഞ്ഞ് നേരംവെളുക്കും മുേമ്പ പാലായിലെ സ്ഥാനാർഥി ജോസ് ടോമിനെ എം.എൽ.എയാക്കി കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം.
പാർട്ടിയുടെ ട്രേഡ് യൂനിയനായ കെ.ടി.യു.സിയുടെ കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച സപ്ലിമെൻറിലാണ് ജോസ് ടോമിെൻറ പേരിനുനേരെ എം.എൽ.എ എന്നടിച്ച് ചിത്രം വെച്ചത്. സെക്യൂരിറ്റി സ്റ്റാഫ് യൂനിയൻ (കെ.ടി.യു.സി) സംസ്ഥാന ക്യാമ്പ് നവംബർ 30നാണ് നടക്കുന്നത്.
ഇതിെൻറ പരസ്യത്തിൽ കെ.എം.മാണിയുടേതടക്കം ചിത്രമുണ്ട്. ജോസ് കെ. മാണി എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ എന്നിവരുടെ ചിത്രങ്ങളുണ്ട്.
താഴെ പാർട്ടിയുടെ പാർലമെൻറ് അംഗം തോമസ് ചാഴികാടൻ, എൻ. ജയരാജ് എം.എൽ.എ എന്നിവരോട് ചേർന്നാണ് ജോസ് ടോമിനെ എം.എൽ.എയായി അവതരിപ്പിച്ചിരിക്കുന്നത്. സമീപം നിഷ ജോസ് കെ. മാണിയുടെ ചിത്രവുമുണ്ട്. പുറത്ത് പേജ് തയാറാക്കി പത്രം ഓഫിസുകളിൽ എത്തിക്കുകയായിരുന്നു. സംഭവം ചർച്ചയായതോടെ കെ.ടി.യു.സി നേതാക്കളുടെ അശ്രദ്ധകൊണ്ടുണ്ടായ പിഴവാെണന്ന വിശദീകരണവുമായി പാർട്ടി നേതാക്കൾ രംഗത്തെത്തി.
പാർട്ടി പിടിച്ചെടുക്കാൻ ജോസഫ് വിഭാഗം ശ്രമിക്കുന്നു–ജോസ് ടോം
കോട്ടയം: പാർട്ടി പിടിച്ചെടുക്കാനുള്ള ശ്രമമാണ് പി.ജെ. ജോസഫിേൻറതെന്ന് പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം. യഥാർഥ കേരള കോൺഗ്രസ് ജോസ് കെ. മാണി നേതൃത്വം നൽകുന്നതാണ്. കേരള കോൺഗ്രസിനെതിരെ ജോസഫ് വിഭാഗം നടത്തിയ പ്രസ്താവന നിർഭാഗ്യകരമാണ്.
കുട്ടിയുടെ ഒപ്പം ഇടേണ്ടത് പിതാവിെൻറ പേരാണ്, അല്ലാതെ അയൽവക്കക്കാരേൻറതല്ല. അന്യെൻറ മുതൽ ആഗ്രഹിക്കുകയാണ് ജോസഫെന്നും ജോസ് ടോം മാധ്യമങ്ങളോട് പറഞ്ഞു.
പാലായിൽ കോൺഗ്രസ്- ബി.ജെ.പി വോട്ടുകച്ചവടം –എ. വിജയരാഘവൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് തന്നെ പ്രചാരണത്തിന് നേതൃത്വം നൽകിയ പാലാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി.ജെ.പിയുമായി വോട്ടുകച്ചവടം നടത്തിയെന്ന് എൽ.ഡി.എഫ് സംസ്ഥാന കൺവീനർ എ. വിജയരാഘവൻ. കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിൻ കീഴിൽ മതന്യൂനപക്ഷം ഉൾപ്പെടെ എല്ലാ വിഭാഗം ജനത്തിനും എതിരെ അക്രമം അഴിച്ചുവിടുേമ്പാഴാണ് വോട്ടുകച്ചവടത്തിെൻറ വാർത്ത പുറത്തുവരുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിയുമായി എപ്പോഴും നല്ല വോട്ടുകച്ചവടം നടത്തി പരിചയമുള്ളവരാണ് കോൺഗ്രസ്. പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുകച്ചവടം പ്രതിഫലിക്കുമോയെന്ന ചോദ്യത്തിന് പെട്ടി തുറക്കേട്ടയെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.