ബംഗ്ലാദേശുകാരിയെ പീഡിപ്പിച്ച വൈദികനെ സഭ പുറത്താക്കി

കോട്ടയം: ബംഗ്ലാദേശ് സ്വദേശിയായ 42കാരിയെ പീഡിപ്പിച്ച വൈദികനെ സഭ പുറത്താക്കി. ഫാദർ. തോമസ് താന്നിനിൽക്കുംതടത്തിലിനെ ആണ് വൈദികവൃത്തിയിൽ നിന്ന് പാലാ രൂപത പുറത്താക്കിയത്. തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് സ്വദേശി പരാതി നൽകിയ സാഹചര്യത്തിലാണ് പാലാ രൂപതയുടെ നടപടി. 

ഫേസ്ബുക്കിലൂടെയാണ് ഫാദർ. തോമസിനെ പരിചയപ്പെട്ടതെന്നും വൈദീകൻ പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ ബംഗ്ലാദേശ് സ്വദേശി നേരത്തെ പരാതി നൽകിയിരുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെ കടുത്തുരുത്തി കല്ലറയിലെ വൈദികൻ മുങ്ങിയതായും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. 
 

Tags:    
News Summary - Pala Diocese Terminated Fr. Thomas Thanninilkkum Thadathil from Priest Duty -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.