വിദ്യാർഥിക്ക്​ പരി​േക്കറ്റ സംഭവം: അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പ്​ മാറ്റി

പാല: വിദ്യാർഥിക്ക്​ പരിക്കേറ്റ സംഭവത്തെ തുടർന്ന്​ പാലയിൽ നടക്കുന്ന ജൂനിയർ അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പ്​ മാറ്റി. അപകടത്തെ തുടർന്ന്​ സംഘാടകർക്കെതിരെ കേസെടുത്തിരുന്നു. ടൂർണമ​​െൻറ്​ അശ്രദ്ധമായി കൈകാര്യം ചെയ്​തതിനാണ്​ കേസ്​.

പാലായിൽ നടക്കുന്ന സംസ്​ഥാന ജൂനിയർ അത്​ലറ്റിക്​ മീറ്റി​​​​​​െൻറ ആദ്യദിനത്തിലാണ് ദാരുണാപകടമുണ്ടായത്​. മത്സരത്തിനിടെ ഹാമർ തലയിൽ പതിച്ച്​ വളൻറിയറായ പ്ലസ്​ വൺ വിദ്യാർഥിക്ക്​ ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഈരാറ്റുപേട്ട ചൊവൂര്‍ കുറിഞ്ഞംകുളത്ത് ജോൺസൺ ജോർജി​​​​​​െൻറ മകൻ അഫീൽ ജോൺസനാണ് (16) പരിക്കേറ്റത്​. അതീവ ഗുരുതരാവസ്​ഥയിൽ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രി വ​​െൻറിലേറ്ററിൽ ചികിൽസയിലാണ്​.

ഹാമർ ​േത്രാ പിറ്റിനോട്​ ചേർന്ന്​ നടത്തിയ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജാവലിൻ േത്രാ മത്സരത്തി​​​​​​െൻറ വളൻറിയറായിരുന്നു അഫീൽ. മത്സരാർഥി എറിഞ്ഞ ജാവലി​​​​​​െൻറ ദൂരം മാർക്ക്​ ചെയ്യുന്നതിനിടെ അഫീ​​​​​​െൻറ തലയുടെ വശത്ത്​ ഹാമർ വന്ന്​ കൊള്ളുകയായിരുന്നു.

Tags:    
News Summary - Pala atheletic championship meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.