ചാരക്കേസിന്​ പിന്നിൽ അഞ്ച്​ രാഷ്​ട്രീയ നേതാക്കൾ -പത്മജ

തൃശൂർ: ചാരക്കേസിനു പിന്നിൽ ഇപ്പോഴും സജീവ രാഷ്​ട്രീയത്തിലുള്ള അഞ്ച്​ നേതാക്കന്മാരായിരുന്നുവെന്ന്​ കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രി കെ. കരുണാകര​​െൻറ മകളുമായ പത്മജ വേണുഗോപാൽ. ചാരക്കേസി​െല രാഷ്​ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്ന്​ അവർ ആവശ്യപ്പെട്ടു. നമ്പി നാരായണൻ ​േകസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തൃശൂരിൽ വാർത്തലേഖകരോട്​ സംസാരിക്കുകയായിരുന്നു പത്മജ. സഹോദരനായ കെ. മുരളീധരൻ കരുതലോടെ പ്രതികരിച്ചപ്പോഴാണ്​ പത്മജ രാഷ്​ട്രീയ ഗൂഢാലോചനയുടെ കാര്യം തുറന്നടിച്ചത്​. വിധിയിൽ സന്തോഷമുണ്ടെന്ന്​ അവർ പറഞ്ഞു.

ചാരക്കേസിനു പിന്നിൽ പ്രവർത്തിച്ച രാഷ്​ട്രീയ നേതാക്കന്മാർ ​ആരെല്ലാമാണെന്ന്​ സുപ്രീംകോടതി നിയോഗിച്ച ജുഡീഷ്യൽ കമീഷൻ മുമ്പാകെ പറയും. അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ട്​ കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല. ഇൗ സന്ദർഭത്തിൽ ‘മലർന്നു കിടന്ന്​ തുപ്പുന്നില്ല’.

കരുണാകരനെ കുരുക്കാൻ നമ്പി നാരായണനെ കരുവാക്കിയതാണ്. കരുണാകരനെ മരണം വരെ വേട്ടയാടിയതാണ് ചാരക്കേസ്. അത് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക്​ കരുണാകരനോട്​ വിരോധമൊന്നും ഉണ്ടായിരുന്നില്ല. അവർ ചിലരുടെ കൈയിലെ ചട്ടുകമാവുകയായിരുന്നു. കരുണാകരന് മരണാനന്തരമെങ്കിലും നീതി ലഭിക്കണം. തനിക്കറിയാവുന്ന കാര്യങ്ങളും അതിലേക്ക്​ നയിക്കുന്ന തെളിവുകളും ജുഡീഷ്യൽ കമീഷനോട്​ പറയും. എന്നാൽ, അന്വേഷണം ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങരുതെന്നും പത്മജ ആവശ്യപ്പെട്ടു.


Tags:    
News Summary - padmaja venugopalm on isro case- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.