ന്യൂഡൽഹി: സംഗീത പ്രതിഭകളായ ഇളയരാജ, ഗുലാം മുസ്തഫ ഖാൻ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും സംഘ്പരിവാർ ചിന്തകനുമായ പി. പരമേശ്വരൻ എന്നിവർക്ക് പത്മവിഭൂഷൺ. വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം, ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് േധാണി, ബില്യാർഡ്സ് താരം പങ്കജ് അദ്വാനി എന്നിവരടക്കം ഒമ്പത് പേർക്ക് പത്മഭൂഷൺ. റിപ്പബ്ലിക്ദിനം പ്രമാണിച്ച് രാഷ്ട്രപതി 73 പത്മശ്രീ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. കേരളത്തിൽ ലക്ഷ്മിക്കുട്ടിയമ്മ (നാട്ടുചികിത്സ), എം.ആർ. രാജഗോപാൽ (സാന്ത്വന ചികിത്സ) എന്നിവർക്ക് പത്മശ്രീ ലഭിച്ചു.
അലക്സാണ്ടർ കഡാക്കിൻ (റഷ്യ/മരണാനന്തരം), രാമചന്ദ്രൻ നാഗസ്വാമി (തമിഴ്നാട്), വേദ് പ്രകാശ് നന്ദ (യു.എസ്), ലക്ഷ്മൺ പൈ (ഗോവ), അരവിന്ദ്പരീഖ് (മഹാരാഷ്ട്ര), ശർദ സിൻഹ (ബിഹാർ) എന്നിവരാണ് പത്മഭൂഷൺ ലഭിച്ച മറ്റുള്ളവർ.
ടെന്നിസ് താരം സോംദേവ് ദേവ്വർമൻ, ബാഡ്മിൻറൺ താരം കെ. ശ്രീകാന്ത്, സാമൂഹിക പ്രവർത്തനം മുൻനിർത്തി സുധാംശു ബിശ്വാസ്, നാടോടി സംഗീതജ്ഞ വിജയലക്ഷ്മി നവനീത കൃഷ്ണൻ, കർണാടകയിൽനിന്ന് സംഗീതപ്രതിഭ ഇബ്രാഹിം സുതർ, തമിഴ്നാട്ടിൽ പ്ലാസ്റ്റിക് റോഡ് നിർമാണത്തിലൂടെ ശ്രദ്ധേയനായ രാജഗോപാലൻ വാസുദേവൻ, സൗദിയിൽ യോഗ പരിശീലകയായ നൗഫ് മർവായി എന്നിവരും പത്മശ്രീ ലഭിച്ചവരിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.