Posted On
date_range Updated On
date_range 'ഓടിക്കോ... ജീവനാ വലുത്'; നല്ലതണ്ണിയിൽ പടയപ്പയുടെ മുന്നിൽപെട്ട് കാർ യാത്രികർ -VIDEO
മൂന്നാർ: ഇടുക്കി നല്ലതണ്ണിയിൽ കാട്ടാന 'പടയപ്പ'യുടെ മുന്നിൽപെട്ട് കാർ യാത്രികർ. ആന അടുത്തതോടെ കാറിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം.
രണ്ട് കാറിലായി കല്ലാറ്റിലേക്ക് പോകുകയായിരുന്നു സംഘം. ഇതിനിടെയാണ് പടയപ്പ വഴിമുടക്കി മുന്നിലെത്തിയത്. ആന അടുത്തെത്തിയതും ഇവർ കാറിൽ നിന്നും ഇറങ്ങി ഓടി. ഒച്ചവച്ച് ഓടിക്കാൻ ശ്രമിച്ചെങ്കിലും ആന വാഹനത്തിന് നേരെ പാഞ്ഞടുത്തു. വാഹനങ്ങൾക്ക് ചെറിയ തകരാർ സംഭവിച്ചു.
ശബ്ദമുയർത്തി ആനയെ തിരിച്ചയക്കാൻ ഇവർ ശ്രമിച്ചതോടെ പടയപ്പ പ്രകോപിതനായി. യാത്രികർ കുറച്ച് ദൂരേക്ക് ഓടിമാറിയതോടെ പടയപ്പ റോഡിന് സൈഡിലേക്ക് ഇറങ്ങിപ്പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.