പടനിലം ഹുസൈന്‍ മുസ് ലിയാര്‍ നിര്യാതനായി

കുന്ദമംഗലം: സമസ്ത കേന്ദ്ര മുശാവറ അംഗവും മര്‍കസ് ശരീഅത്ത് കോളജ് സീനിയര്‍ മുദരിസുമായ പടനിലം കെ. ഹുസൈന്‍ മുസ്ലിയാര്‍ (75) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ശനിയാഴ്ച രാവിലെ 10 മണിക്ക് നിര്യാതനാവുകയായിരുന്നു. പടനിലം കുമ്മക്കോട് ഹൗസില്‍ ഫരീദ് മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനാണ്.

ദര്‍സ് പഠനത്തിനു ശേഷം മൂന്നുവര്‍ഷം ജാമിഅ നൂരിയ്യയില്‍ ബിരുദ പഠനം നടത്തി 1969ല്‍ ഫൈസി ബിരുദം നേടി. ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, അബൂബക്കര്‍ ഹസ്റത്ത് (തമിഴ്നാട്), കെ.സി. ജമാലുദ്ദീന്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ ശിഷ്യനാണ്.

1969 മുതല്‍ 20 വര്‍ഷക്കാലം കൊടുവള്ളി പറമ്പത്തുകാവ് ജുമാമസ്ജിദില്‍ മുദരിസും 10 വര്‍ഷക്കാലം ഖാദിയുമായിരുന്നു. 1989 മുതല്‍ മര്‍കസ് ശരീഅത്ത് കോളജില്‍ മുദരിസാണ്. 1994 മുതല്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ അംഗമാണ്. നിലവില്‍ സമസ്ത കോഴിക്കോട് ജില്ല ഉപാധ്യക്ഷനും പടനിലം ടൗണ്‍ ജുമാ മസ്ജിദ് പ്രസിഡന്‍റുമാണ്.

ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് (അല്‍ഐന്‍), മൈമൂന, ഹഫ്സ. മരുമക്കള്‍: അബ്ദുല്‍ മജീദ് കിണാശ്ശേരി (ഒമാന്‍), അബ്ദുല്ലത്തീഫ്  അമ്പലക്കണ്ടി. മയ്യിത്ത് നമസ്കാരത്തിന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരടക്കമുള്ളവര്‍ നേതൃത്വം  നല്‍കി. മയ്യിത്ത് പടനിലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാരാട്ട് റസാഖ് എം.എല്‍.എ, പി.ടി.എ റഹീം എം.എല്‍.എ, യു.സി. രാമന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വസതി സന്ദര്‍ശിച്ചു.

Tags:    
News Summary - padanilam hussain musaliar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.