Posted On
date_range Updated On
date_range കാന്തപുരത്തെ സന്ദർശിച്ച് പി. സരിൻ; പ്രാർഥനയിൽ കരുതണമെന്ന് അഭ്യർഥിച്ചെന്ന് സ്ഥാനാർഥി
കോഴിക്കോട്: പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിൻ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാരന്തൂർ മർക്കസിലെത്തിയാണ് കാന്തപുരത്തിന്‍റെ അനുഗ്രഹം തേടിയത്.
വളരെ സൗഹൃദപരമായ സംഭാഷണമാണ് നടന്നതെന്ന് സരിൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പ്രാർഥനയിൽ കരുതണമെന്ന് അബൂബക്കർ മുസ്ലിയാരോട് അഭ്യർഥിച്ചെന്നും പ്രവൃത്തിയിൽ തനിക്ക് കാണിച്ചുതരാൻ പറ്റുന്നത് കാണിക്കുമെന്ന് വ്യക്തമാക്കിയതായും സരിൻ പറഞ്ഞു.
അബൂബക്കർ മുസ്ലിയാരുമായി സംസാരിക്കാൻ സാധിച്ചത് സന്തോഷം തരുന്ന കാര്യമാണെന്നും പി. സരിൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.