Posted On
date_range Updated On
date_range വി.ഡി. സതീശനെ ബഹുമാന്യനായ പ്രതിപക്ഷ നേതാവെന്നേ വിളിക്കാറുള്ളൂ; ‘മൈക്ക് ഓണല്ലേ’ എന്ന പരിഹാസവുമായി മന്ത്രി പി. രാജീവ്
കളമശ്ശേരി: വി.ഡി. സതീശനെ ബഹുമാന്യനായ പ്രതിപക്ഷ നേതാവെന്നേ നിയമസഭയിൽ തങ്ങൾ വിളിക്കാറുള്ളൂവെന്ന് മന്ത്രി പി. രാജീവ്. ആലപ്പുഴയിൽ വാർത്താസമ്മേളനത്തിനിടെ അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്‍റ് ആക്ഷേപിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മന്ത്രിയുടെ പ്രതികരണം.
മൈക്ക് ഓണല്ലേ എന്ന പരിഹാസത്തോടെയാണ് രാജീവ് തുടങ്ങിയത്. ആ പാർട്ടി എത്തിച്ചേർന്ന അവസ്ഥയാണിത് വ്യക്തമാക്കുന്നത്. രണ്ടു പേരും ഒരുമിച്ചുള്ള ഐക്യത്തിന്‍റെ മഹനീയത മുമ്പൊരു അഭിമുഖത്തിൽ കണ്ടതാണ്. ജനങ്ങൾ എല്ലാം കണ്ടു കൊണ്ടിരിക്കുകയാണെന്നും പി. രാജീവ് പറഞ്ഞു.
യഥാർഥത്തിൽ മുസ്ലിം ലീഗിന് ആറ് സീറ്റ് ചോദിക്കാവുന്നതാണ്. എന്നാൽ, വിനയം കൊണ്ട് അവർ മൂന്നേ ചോദിക്കുന്നുള്ളൂ. യു.ഡി.എഫ് ബന്ധം ലീഗിന് ബാധ്യതയാണെന്നും പി. രാജീവ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.