പി.മോഹനൻ, ടിവി.രാജേഷ്

കേരള ബാങ്ക് പ്രസിഡന്റായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ, ടി.വി.രാജേഷ് വൈസ് പ്രസിഡന്റ്

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്) പുതിയ ഭരണസമിതി ചുമതലയേറ്റു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.മോഹനനെ പ്രസിഡന്റായും മുൻ എം.എൽ.എ ടി.വി രാജേഷിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

ഈ മാസം 21നാണ് കേരള ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഇന്ന് തിരുവനന്തപുരം ബാങ്ക് ഹെഡ് ഓഫീസിൽ വെച്ചായിരുന്നു വോട്ടെണ്ണൽ. എല്‍ഡിഎഫിന് 1220 വോട്ടും യു.ഡി.എഫിന് 49 വോട്ടുമാണ് ലഭിച്ചത്. മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങൾ ആദ്യ യോഗം ചേർന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തു. അഞ്ച് വർഷമാണ് ഭരണസമിതിയുടെ കാലാവധി.

മറ്റു ഭരണസമിതി അംഗങ്ങൾ: ബിനിൽ കുമാർ (പത്തനംതിട്ട), പി. ഗാനകുമാർ (ആലപ്പുഴ), ജോസ് ടോം (കോട്ടയം), വി. സലിം (എറണാകുളം), എം. ബാലാജി (തൃശ്ശൂർ), പി. ഗഗാറിൻ (വയനാട്), അധിൻ എ. നായർ (കൊല്ലം), ശ്രീജ എസ് (തിരുവനന്തപുരം), എ.എം. മേരി (കാസറഗോഡ്), ശ്രീജ എം.എസ് (ഇടുക്കി), സ്വാമിനാഥൻ ഒ.വി (പാലക്കാട്), ഷിബു ടി.സി (അർബൻ ബാങ്ക് പ്രതിനിധി). 

Tags:    
News Summary - P. Mohanan elected as Kerala Bank President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.