പി. മോഹനൻ​ സി.പി.എം കോഴിക്കോട്​ ജില്ല സെക്രട്ടറി

കോഴിക്കോട്‌: പി. മോഹനൻ​ മൂന്നാമതും സി.പി.എം കോഴിക്കോട്​ ജില്ല സെക്രട്ടറി. കോഴിക്കോട്‌ സമുദ്ര ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ല സമ്മേളനം 45 അംഗ ജില്ല കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇതിൽ 15പേർ പുതുമുഖങ്ങളാണ്. 2015ൽ വടകര സമ്മേളനത്തിലാണ്‌ പി. മോഹനൻ ആദ്യമായി സെക്രട്ടറിയായത്‌. പിന്നീട്​ കൊയിലാണ്ടിയിലെ സമ്മേളനത്തിലും സെക്രട്ടറിയായി തെരഞ്ഞെടുത്തു. യുവജനപ്രസ്ഥാനത്തിലൂടെയാണ്​ മോഹനൻ രാഷ്ട്രീയരംഗത്ത്‌ സജീവമായത്.

ഡി.വൈ.എഫ്‌.ഐ ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എന്നീ നിലകളിൽ പ്രവർത്തിച്ച്‌ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം വഹിച്ചു​. ആദ്യമായി രൂപവത്​കരിച്ച ജില്ലാകൗൺസിലിലെ അംഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​​ എന്നീ നിലകളിളിലും പ്രവർത്തിച്ചു. കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാസമിതി അംഗമാണ്. 49വർഷമായി പാർടി അംഗമാണ്‌. 1991 മുതൽ ജില്ലാകമ്മിറ്റി അംഗവും 2015 മുതൽ സംസ്ഥാനകമ്മിറ്റി അംഗമാണ്‌. സി.പി.എം ജില്ല കമ്മിറ്റിഅംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്‍റുമായ കെ.കെ. ലതികയാണ്‌ ഭാര്യ. മക്കൾ: ജൂലിയസ്‌ നികിദാസ്‌, ജൂലിയസ്‌ മിർഷാദ്‌. മരുമക്കൾ: സാനിയോ, ഡോ. ശിൽപ്പ.

Tags:    
News Summary - P. Mohanan becomes CPM Kozhikode District Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.