കണ്ണൂര്‍: സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജനെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
അര്‍ജുന്‍ അമ്പാടിമുക്ക്, എടപ്പാള്‍, പറങ്ങോടന്‍ അപ്പു മമ്പാട്, കെ.എസ്.ഇ.ബി ജീവനക്കാരന്‍ പ്രസാദ് ഇസ്ര എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
പി. ജയരാജന്‍െറ ഫേസ്ബുക് അക്കൗണ്ടിലിട്ട, തിരുവനന്തപുരത്ത് ആര്‍.എസ്.എസ് അക്രമങ്ങള്‍ക്കെതിരെ സി.പി.എം സംഘടിപ്പിച്ച പ്രദര്‍ശനം കാണുന്ന ഫോട്ടോക്ക് താഴെയാണ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി അര്‍ജുനും പറങ്ങോടന്‍ അപ്പുവും കമന്‍റിട്ടത്. പ്രസാദ് ഇസ്ര ഇത് ലൈക്ക് ചെയ്തു. ഇതത്തേുടര്‍ന്ന് ജയരാജന്‍ ഡി.ജി.പി, ഐ.ജി, ജില്ലപൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
ടൗണ്‍ സി.ഐ കെ.വി. വേണുഗോപാലിനാണ് അന്വേഷണ ചുമതല. ആഴ്ചകള്‍ക്കുമുമ്പേ തപാലിലും പി. ജയരാജന് വധഭീഷണി വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.