പ്രവാസിയുടെ ആത്മഹത്യ: ശ്യാമള ടീച്ചർക്ക്​ വീഴ്​ച പറ്റിയെന്ന്​ പി. ജയരാജൻ

കണ്ണൂർ: ആത്മഹത്യചെയ്​ത പ്രവാസി വ്യവസായി സാജന്​ കെട്ടിട ഉടമസ്​ഥാവകാശം നൽകുന്നതിൽ ആന്തൂർ നഗരസഭ ഭരണസമിതി അധ്യക ്ഷയെന്ന നിലയിൽ പി.കെ. ശ്യാമള ടീച്ചർക്ക്​ വീഴ്​ചപറ്റിയിട്ടുണ്ടെന്ന്​ സംസ്​ഥാനസമിതി അംഗം പി. ജയരാജൻ. ധർമശാലയിൽ സ ി.പി.എം സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു പി. ജയരാജൻ.

സാജന്​ ഉടമസ്​ഥാവകാശ സർട്ടിഫിക്ക റ്റ്​ ലഭിക്കാത്തതിന്​ സെക്രട്ടറിയും എൻജിനീയറും രണ്ട്​ ഒാവർസിയറുമാണ്​ നിയമപരമായി കുറ്റക്കാർ. എന്നാൽ, ജനപ്രതിനിധികൾ ഉദ്യോഗസ്​ഥർ പറയുന്നത്​ മാത്രം കേട്ടു നടക്കേണ്ടവ​രാണോ, നിയമവും ചട്ടവും ജനങ്ങൾക്കു വേണ്ടിയുള്ളതാണ്​. അക്കാര്യത്തിൽ ജനപ്രതിനിധികൾ ഇടപെേടണ്ടതുണ്ട്​. അതിൽ വീഴ്​ചയുണ്ടായിട്ടുണ്ടെന്നും അക്കാര്യം ജനങ്ങൾക്ക്​ മുന്നിൽ തുറന്നുപറയുകയാണെന്നും അദ്ദേഹം പറഞ്ഞ​ു.

കെട്ടിട ചട്ടനിയമവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ കാരണമാണ്​ സാജന്​ അനുമതി ലഭിക്കാതെ പോയത്​. സാജ​​െൻറ ​പ്രശ്​നങ്ങൾ പാർട്ടിക്ക്​ മുന്നിലെത്തിയപ്പോൾ നടപടിയെടുത്തിരുന്നു. ഇതുപ്രകാരമാണ്​ ടൗൺപ്ലാനറെ ഉൾപ്പെടുത്തി ജോയൻറ്​ പരിശോധന നടന്നത്​. ഇതിനുശേഷം ചില മാറ്റങ്ങൾ നിർദേശിച്ചു. ഈ മാറ്റങ്ങൾ വരുത്തിയശേഷം അനുമതി നൽകാമെന്ന്​ കാണിച്ച്​ അസി.​ എൻജിനീയർ റിപ്പോർട്ട്​ നൽകി. ഈ റിപ്പോർട്ടനുസരിച്ച്​ സെക്രട്ടറി അനുമതി ന​ൽകേണ്ടതാണ്​. എന്നാൽ, സെക്രട്ടറി സ്വന്തംനിലക്ക്​ ഒരു ഓവർസിയറെക്കൊണ്ട്​ വീണ്ടും പരിശോധിപ്പിക്കുകയും അനുമതി നിഷേധിക്കുകയുമായിരുന്നു.

അനുമതി നൽകണമെന്ന്​ പറഞ്ഞിട്ടും ക്രൂരമായ അനാസ്​ഥയാണ്​ ഉദ്യോഗസ്​ഥർ കാണിച്ചത്​. പറഞ്ഞാൽ കേൾക്കാത്ത സെക്രട്ടറിയാണ്​ ആന്തൂർ നഗരസഭയിലേത്​. ഇത്​ വ്യക്തമായപ്പോഴാണ്​ ഉദ്യോഗസ്​ഥർക്കെതിരെ നടപടിയുണ്ടായത്​. പി. ജയരാജനും ഗോവിന്ദൻ മാഷും തമ്മിലുള്ള പ്രശ്​നത്തിൽനിന്നും പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായുണ്ടായതാണെന്നാണ്​ വലതുപക്ഷ മാധ്യമങ്ങൾ പറഞ്ഞത്​. പാർട്ടിയിൽ ഇപ്പോൾ വിഭാഗീയതയില്ല. തെറ്റുണ്ടെങ്കിൽ തിരുത്തുന്ന പാർട്ടിയാണ്​ സി.പി.എം. ശ്യാമള ടീച്ചർ കേന്ദ്രകമ്മിറ്റിയംഗത്തി​​െൻറ ഭാര്യയാണെന്നതുകൊണ്ട്​ ഇതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - p jayarajan against anthur muncipality -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.