തിരുവനന്തപുരം: ഇടത് ചിന്തകൻ പി. ഗോവിന്ദപിള്ളയുടെ ഭാര്യ പ്രഫ. എം.ജെ രാജമ്മ അന്തരിച്ചു. 89 വയസായിരുന്നു. ചൊവ്വാഴ‌്ച രാത്രി 11.30നായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന‌് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച‌് അൽപ സമയത്തിന് ശേഷമായിരുന്നു മരണം.
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി രാധാകൃഷ്ണൻ, പി.എസ്.സി അംഗം ആർ. പാർവതി ദേവി എന്നിവർ മക്കൾ. മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ വി. ശിവൻകുട്ടി, ജയശ്രീ (വി.എസ‌്.എസ്.സി) എന്നിവരാണ് മരുമക്കൾ. സംസ്കാരം വൈകീട്ട് അഞ്ചു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
സംസ്ഥാനത്തെ വിവിധ സർക്കാർ കോളജുകളിൽ അധ്യാപികയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത‌് ചിറ്റൂർ ഗവ. കോളജിലേക്ക‌് സ്ഥലം മാറ്റി. തിരുവനന്തപുരം യൂണിവേഴ‌്സിറ്റി കോളജിൽ നിന്ന‌് വിരമിക്കുമ്പോൾ ഫിലോസഫി വിഭാഗം മേധാവിയായിരുന്നു. കമ്യൂണിസ്റ്റ് നേതാവ‌് എം.എൻ ഗോവിന്ദൻ നായരുടെ അനന്തരവളാണ‌് എം.ജെ രാജമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.