Posted On
date_range Updated On
date_range കോട്ടയം ജില്ലയിലെ യു.ഡി.എഫിൽ പൊട്ടിത്തെറി; ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവച്ചു
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ കോട്ടയം ജില്ലയിലെ യു.ഡി.എഫിൽ പൊട്ടിത്തെറി. യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ സ്ഥാനം രാജിവെച്ചു.
കൂടാതെ, കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ല പ്രസിഡന്റ് സ്ഥാനവും സജി രാജിവെച്ചിട്ടുണ്ട്. മോൻസ് ജോസഫ് എം.എൽ.എയുടെ ഏകാധ്യപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായും സജി മഞ്ഞക്കടമ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, സജി മഞ്ഞക്കടമ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിലേക്ക് പോകുമെന്നും വാർത്തകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.