മറുനാടന്‍ തൊഴിലാളി രജിസ്ട്രേഷന്‍: വ്യക്തതയില്ലാതെ സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ മറുനാടന്‍ തൊഴിലാളികളുടെ കണക്കെടുക്കുന്നതിന് പ്രാഥമിക രൂപരേഖപോലും തയാറാക്കാന്‍ കഴിയാതെ സര്‍ക്കാര്‍. വിഷയം ഹൈകോടതിയുടെ മുന്നിലത്തെിയതോടെ സമയം നീട്ടിവാങ്ങി  ഒഴിവാക്കുകയാണ്. വ്യാഴാഴ്ച കോടതിയുടെ മുന്നില്‍ ഈ വിഷയം എത്തിയപ്പോഴും ആറുമാസംകൂടി നീട്ടി വാങ്ങുകയായിരുന്നു. മറുനാടന്‍ തൊഴിലാളി രജിസ്ട്രേഷന്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള ഏജന്‍സിയെ കണ്ടത്തൊനും വിവരം ശേഖരിക്കാനും കാലതാമസമുണ്ടെന്ന കാരണം പറഞ്ഞാണ് വീണ്ടും സമയം നീട്ടിവാങ്ങിയത്. വിവരശേഖരണത്തിന് പ്രാഥമിക നടപടിപോലുമായിട്ടില്ളെന്ന് തൊഴില്‍ വകുപ്പ് സമ്മതിക്കുകയും ചെയ്യുന്നു.

മറുനാടന്‍ തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതോടെ വിവര ശേഖരണം നടത്താന്‍ 2007ലാണ് ആലോചന തുടങ്ങിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും അതിനായി തൊഴില്‍ വകുപ്പ് അവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരുകയാണെന്നുമാണ് 2009 ഏപ്രിലില്‍ നിയമസഭയിലെ ചോദ്യത്തിന് അന്നത്തെ തൊഴില്‍ മന്ത്രി പി.കെ. ഗുരുദാസന്‍ മറുപടി പറഞ്ഞത്. ഏഴുമാസത്തിനുശേഷം, 2009 നവംബര്‍ അഞ്ചിന് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ഓരോ സ്റ്റേഷനിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍, ഫോട്ടോ, തൊഴിലുടമയുടെ വിലാസം എന്നിവ ശേഖരിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ സ്റ്റേഷനുകളിലേക്ക് സര്‍ക്കുലര്‍ അയക്കുകയും ചെയ്തു. എന്നിട്ടും നടപടിയൊന്നും ഉണ്ടായില്ല.

പിന്നീട്, 2011 ഫെബ്രുവരി 16ന് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ വീണ്ടും പ്രഖ്യാപനം നടത്തി, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി രജിസ്ട്രേഷന്‍ സംവിധാനവും ഇവര്‍ ഉള്‍പ്പെട്ട കേസുകള്‍ പഠിക്കാന്‍ പ്രത്യേക സംവിധാനവും കൊണ്ടുവരുമെന്ന്. നാലുവര്‍ഷത്തിനുശേഷം, 2015 ജൂണ്‍ എട്ടിന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സമാന പ്രഖ്യാപനം ആവര്‍ത്തിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം, 2016ല്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തിലും ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജിയത്തെിയപ്പോള്‍, നാലു മാസത്തിനകം നടപടിയെടുക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈകോടതിയും നിര്‍ദേശിച്ചിരുന്നു. ഇപ്പോഴും പക്ഷേ, വിവരശേഖരണത്തിന് ആഭ്യന്തര വകുപ്പാണോ തൊഴില്‍ വകുപ്പാണോ നടപടി സ്വീകരിക്കേണ്ടത് എന്നത് സംബന്ധിച്ചുപോലും ധാരണയിലത്തെിയിട്ടില്ല. വിവര ശേഖരണത്തിന് ഭാഷയാണ് തടസ്സമെന്നാണ് അധികൃതരുടെ ഭാഷ്യം. 

മറുനാടന്‍ തൊഴിലാളികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നുവെന്നും തിരിച്ചറിയല്‍ രേഖകളൊന്നുമില്ലാത്തതിനാല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് മുങ്ങുന്നവരില്‍ നല്ലപങ്കിനെയും പിടികൂടാന്‍ കഴിയുന്നില്ളെന്നും ആഭ്യന്തരവകുപ്പും സമ്മതിക്കുന്നു.

 

Tags:    
News Summary - other state workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.