തിരുവല്ല: ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തെ തുടർന്ന് ശനിയാഴ്ച നേരിയ സംഘർഷമുണ്ടായ മേപ്രാൽ സെൻറ് ജോൺസ് ഓ ർത്തഡോക്സ് പള്ളിയിൽ ഞായറാഴ്ചയും സംഘർഷഭരിതമായ അന്തരീക്ഷം. ഞായറാഴ്ച രാവിലെ എട്ടോടെ കുർബാനക്കെത്തിയ യാക്കോബ ായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയെയും വൈദികരെയും വിശ്വാസികളെയും പള്ളിയിലേക്ക് പ്രവേശിക്കാൻ ഓർത്തഡോക്സ് വിശ്വാസികൾ അനുവദിച്ചില്ല. ഇതോടെയാണ് വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത്. തുടർന്ന് പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും മാറ്റി. ഇതോടെ ഗീവർഗീസ് മാർ കൂറിലോസ് അടങ്ങുന്ന ഇരുനൂറ്റിയമ്പതോളം വരുന്ന യാക്കോബായ വിശ്വാസികൾ പള്ളിക്ക് മുന്നിലെ റോഡിൽ നിലയുറപ്പിച്ചു.
ഒമ്പതരയോടെ സ്ഥലത്തെത്തിയ സബ് കലക്ടർ വിനയ് ഗോയൽ ഓർത്തഡോക്സ് സഭ നേതാക്കളുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അടുത്ത ആഴ്ച മുതൽ തങ്ങളോടൊപ്പം ആരാധനകളിൽ പങ്കുചേരാൻ വിശ്വാസികളെ അനുവദിക്കാമെന്നും യാക്കോബായ സഭ അധ്യക്ഷന്മാരെയും വികാരിമാരെയും പള്ളിക്കുള്ളിൽ കയറാൻ അനുവദിക്കില്ലെന്നുമുള്ള മുൻ നിലപാടിൽ ഓർത്തഡോക്സ് വിഭാഗം ഉറച്ചുനിന്നു. തുടർന്ന് പത്തരയോടെ സബ് കലക്ടറുടെ ചേംബറിൽ കലക്ടർ പി.ബി. നൂഹിെൻറ നേതൃത്വത്തിൽ ഇരുവിഭാഗത്തിെൻറയും നേതൃത്വവുമായി ചർച്ച നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. കലക്ടർ നേരിട്ട് പള്ളിയിലെത്തി ഇരുവിഭാഗം വിശ്വാസികളോടും നേതാക്കളോടും സംസാരിച്ചെങ്കിലും വിട്ടുവീഴ്ചക്ക് തയാറാകാൻ രണ്ടുകൂട്ടരും വിസമ്മതിച്ചു. ഇതേതുടർന്ന് ക്രമസമാധാന പ്രശ്നമുണ്ടായാൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നൽകി കലക്ടർ മടങ്ങി.
ഉടമസ്ഥാവകാശം സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിെൻറ ചുവടുപിടിച്ച് തിരുവല്ല മുൻസിഫ് കോടതി ഓർത്തഡോക്സ് വിഭാഗത്തിനു അനുകൂല വിധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് യാക്കോബായ വിശ്വാസികളെ പള്ളിയിൽ കയറ്റില്ലെന്ന നിലപാട് ഓർത്തഡോക്സ് വിഭാഗം സ്വീകരിച്ചത്. ഉച്ചക്ക് രണ്ടോടെ ഇരുവിഭാഗവും പിരിഞ്ഞുപോയി. അടുത്ത ശനിയാഴ്ചയാണ് ഇരു വിഭാഗവും ആരാധനക്കായി ഇനി വീണ്ടും പള്ളിയിൽ എത്തുക. അതുവരെയും പ്രശ്നങ്ങൾ ഉണ്ടാകിെല്ലന്ന പ്രതീക്ഷയാണുള്ളത്. ക്രമസമാധാന പ്രശ്നം മുൻനിർത്തി എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തെയാണ് പള്ളിയിലും പരിസരത്തുമായി ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.