ഇടവകകൾ കൈയേറാനുള്ള ഓർത്തഡോക്​സ് വിഭാഗത്തി​െൻറ നടപടി അനുവദിക്കി​ല്ല- യാക്കോബായ സഭ

കോലഞ്ചേരി: സഭയുടെ ഇടവകകൾ കൈയേറാനുള്ള ഓർത്തഡോക്​സ് വിഭാഗത്തി​​​​െൻറ നടപടി അനുവദിക്കില്ലെന്ന്​ യാക്കോബായ സ ഭ. പിറവം പള്ളി വിഷയത്തിൽ യാക്കോബായ സഭ ചേർന്ന സുന്നഹദോസിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സഭാ നേതൃത്വം.

സഭകൾക്കിടയിലുള്ള തർക്ക വിഷയങ്ങളിൽ പരിഹാരം കാണണം. ന്യായമായതെന്തും ഓർത്തഡോക്​സ്​ വിഭാഗത്തിന് ചെയ്തു നൽകാൻ തയാറാണ്. പക്ഷേ അവരുടെ അധികമോഹം കോടതി തിരിച്ചറിയണം. ഓർത്തഡോക്സ് വിഭാഗം ഒരു ചർച്ചക്കും തയാറാകുന്നില്ലെന്നും ഇടവകകൾ കൈയേറാനുള്ള നടപടി ഇനി അനുവദിക്കില്ലെന്നും സഭാ നേതൃത്വം അറിയിച്ചു.

ജുഡീഷ്യറിയിൽ സഭക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല.സഭയുടെ മറ്റു പള്ളികൾ ഓർത്തഡോക്സ് വിഭാഗം കൈയടക്കി വച്ചിരിക്കുന്നുണ്ട്. ആ പള്ളികളിൽ ഇനി വിശ്വാസികൾ പ്രവേശിക്കാനും സുന്നഹദോസ് തീരുമാനിച്ചു. സംഘർഷം ഉദ്ദേശിക്കുന്നില്ല, ക്രിസ്തീയ മാർഗത്തിൽ വിശ്വാസികൾ പള്ളികളിൽ പ്രവേശിക്കുമെന്നും സഭാ അധികൃതർ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ ആവശ്യപ്പെടും. കോടതിവിധികളുടെ പശ്ചാത്തലത്തിൽ പ്രശ്​നങ്ങൾക്ക്​ ശാശ്വത പരിഹാരം കാണമെന്നാണ് സുന്നഹദോസ്​ അഭ്യർത്ഥിക്കുന്നത്​. വിഷയത്തിൽ അടുത്ത ഞായറാഴ്ച എല്ലാ പള്ളികളിലും പ്രാർഥനാ യാത്ര നടത്തുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

Tags:    
News Summary - Orthodox - Yakkobaya church issue- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.