Posted On
date_range Updated On
date_range കുമ്പസാര രഹസ്യം മറയാക്കി പീഡനം; ഒരു ൈവദികൻ കൂടി അറസ്റ്റിൽ
െകാച്ചി: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ഒരു വൈദികൻ കൂടി അറസ്റ്റിൽ. കേസിലെ മൂന്നാം പ്രതി ജോൺസൺ വി. മാത്യു ആണ് അറസ്റ്റിലായത്. കോഴേഞ്ചരിയിെല വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തിരുവല്ല ക്രൈം ബ്രാഞ്ച് ഒാഫീസിൽ എത്തിച്ചു. സ്ത്രീത്വത്തെ അപമാനിച്ചുെവന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്.
ഇയാൾ മറ്റ് മൂന്ന് പ്രതികൾക്കുമൊപ്പം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി ഇയാളുടെ അപേക്ഷയിൽ തീരുമാനമെടുത്തിരുന്നില്ല. മറ്റ് മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതി ജോബ് മാത്യുവിെൻറ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.