കോഴിക്കോട്: ലോകത്ത് ഏറ്റവും കഷ്ടതയനുഭവിക്കുന്ന റോഹിങ്ക്യൻ ജനതക്ക് മുസ്ലിം സംഘടനകളുടെ െഎക്യദാർഢ്യം. മുസ്ലിം കോഒാഡിനേഷൻ കമ്മിറ്റി കോഴിക്കോട് അരയിടത്തുപാലം ഗ്രൗണ്ടിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ സംഘടനകളുടെ നേതാക്കൾ പെങ്കടുത്തു. ബംഗ്ലാദേശിൽനിന്നുള്ള ചക്മ അഭയാര്‍ഥികള്‍ക്ക് അഭയവും പൗരത്വവും നല്കാന് തയാറാകുന്ന കേന്ദ്ര സര്‍ക്കാര്‍ റോഹിങ്ക്യകളുടെ കാര്യത്തില്‍ തീവ്രവാദം ആരോപിച്ച് ആട്ടിപ്പായിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ജനിച്ച മണ്ണില്‍ സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം തന്നെയാണ് പ്രധാനം. അതിനുള്ള സാഹചര്യം ഉരുത്തിരിയുന്നതുവരെ യു.എന്‍ നിബന്ധനക്ക് വിധേയമായി അഭയാർഥികളെന്ന പരിഗണനയോടെ ഇന്ത്യയില്‍ കഴിയാന്‍ അവരെ അനുവദിക്കണം. അല്ലാത്തപക്ഷം ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന സന്ദേശം ലോകത്തിന് നൽകിയ ഇന്ത്യ മഹാരാജ്യമാണ് ചെറുതായിപ്പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മ്യാന്മറിലെ സാമ്പത്തിക രംഗത്തെ അസ്വസ്ഥതകൾ മറയ്ക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമുള്ള ശ്രമമാണ് റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെയുള്ള അതിക്രമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സി.പി.ഐ ദേശീയ സമിതി അംഗം ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ശബ്ദിച്ച് നൊബേൽ സമ്മാന ജേതാവായ സൂചി പീഡനത്തെ ന്യായീകരിക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി അസി. അമീർ ൈശഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആഹ്വാനംചെയ്യുന്ന ഇംഗ്ലീഷ്, ഉർദു ഭാഷകളിലെ പ്ലക്കാർഡുകൾ നേതാക്കൾ ഉയർത്തി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍വഹാബ് എം.പി, ഡോ. ബഹാഉദ്ദീൻ നദ്വി (സമസ്ത), പ്രഫ. എ.കെ. അബ്ദുല്‍ഹമീദ് (സുന്നി എ.പി വിഭാഗം), ടി.പി. അബ്ദുല്ലക്കോയ മദനി (കെ.എൻ.എം), ഡോ. സാബിര്‍ നവാസ് (വിസ്ഡം), എ. നജീബ് മൗലവി (സംസ്ഥാന ജംഇയ്യതുൽ ഉലമ), അബുല്‍ഖൈര്‍ മൗലവി (തബ്്ലീഗ്), ഡോ. പി.എ. ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), പി. ഉണ്ണീന്‍ (എം.എസ്.എസ്), പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സിറാജ് ഇബ്രാഹീം സേട്ട്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ.കെ.എസ് മാധവൻ എന്നിവരും സംസാരിച്ചു.
കോഓഡിനേഷന്‍ കണ്‍വീനര്‍ കെ.പി.എ. മജീദ് സ്വാഗതവും ഡോ. എം.ഐ. മജീദ് സ്വലാഹി നന്ദിയും പറഞ്ഞു. സി.വി.എം. വാണിമേല്‍ രചിച്ച ‘മരണപ്പാടം’ എന്ന കവിത ഗായകന് വി.ടി. മുരളി ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.