അ​വ​യ​വ ക​ച്ച​വ​ടം: നജീബ് ‘ഏജന്റ്’ മാത്രം, അന്വേഷണം ഉന്നതരിലേക്കും

കി​ഴ​ക്ക​മ്പ​ലം: സം​സ്ഥാ​ന​ത്തെ ന​ടു​ക്കി​യ അ​വ​യ​വ ക​ച്ച​വ​ട​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ജീ​ബ്, വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ക്കു​ന്ന ശൃം​ഖ​ല​യി​ലെ ക​ണ്ണി മാ​ത്ര​മാ​ണെ​ന്ന് പൊ​ലീ​സ്. ഇ​യാ​ൾ​ക്ക് പി​ന്നി​ൽ വ​ൻ സ്രാ​വു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. അ​ന്ത​ർ​സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ, റൂ​റ​ൽ പൊ​ലീ​സും സി​റ്റി പൊ​ലീ​സും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യും. അ​മ്പ​ല​മേ​ട് പൊ​ലീ​സ് പ്ര​തി​യു​ടെ പ​ക്ക​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത ഡ​യ​റി​യി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ളു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഡ​യ​റി​യി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചും അ​വ​ർ​ക്ക് ഈ ​മാ​ഫി​യ​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കും.

പ്ര​തി​യു​ടെ പെ​രി​ങ്ങാ​ല​യി​ലു​ള്ള വ​സ​തി​യി​ൽ​നി​ന്ന് ജി​ല്ല​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ളു​ടെ രേ​ഖ​ക​ൾ ക​ണ്ടെ​ടു​ത്ത​ത് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി​ട്ടു​ണ്ട്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കോ ജീ​വ​ന​ക്കാ​ർ​ക്കോ ഇ​ട​പാ​ടി​ൽ പ​ങ്കു​ണ്ടോ​യെ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. അ​വ​യ​വം വാ​ങ്ങി​യ​വ​രെ​യും ന​ൽ​കി​യ​വ​രെ​യും കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ മാ​ത്ര​മേ ത​ട്ടി​പ്പി​ന്റെ വ്യാ​പ്തി പൂ​ർ​ണ​മാ​യും പു​റ​ത്ത് കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കൂ.

വ്യാ​ജ​രേ​ഖ ച​മ​ച്ച് അ​വ​യ​വ ക​ച്ച​വ​ടം ന​ട​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തിയാണ് പൊ​ലീ​സ് പി​ടി​യി​ലായ കു​ന്ന​ത്തു​നാ​ട് പെ​രി​ങ്ങാ​ല​യി​ൽ കാ​സ​ർ​കോ​ട് ക​ള​നാ​ട് അ​ൽ നി​ഹാ​മ​ത്ത് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ന​ജീ​ബ് (53). എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഉ​ത്ത​ർ​പ്ര​ദേ​ശ് ഖാ​സി​യാ​ബാ​ദി​ൽ നി​ന്നാണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത​റി​ഞ്ഞ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫാ​ക്കി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. വി​മാ​ന​മാ​ർ​ഗം ഡ​ൽ​ഹി​യി​ലെ​ത്തി. പ്ര​തി​യെ പി​ന്തു​ട​ർ​ന്ന് പൊ​ലീ​സും എ​ത്തി. തു​ട​ർ​ന്ന് രാ​ത്രി ഖാ​സി​യാ​ബാ​ദി​ലേ​ക്ക് ക​ട​ന്ന ന​ജീ​ബി​നെ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ കു​ന്ന​ത്തു​നാ​ട് പെ​രി​ങ്ങാ​ല ബൈ​ത്തു​ൽ​റ​ഹ്മ വീ​ട്ടി​ൽ റ​ഷീ​ദ​യെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ന്ന​ത്തു​നാ​ട് കു​മാ​ര​പു​രം മോ​റ​ക്കാ​ല ത​ടി​യ​ൻ വീ​ട്ടി​ൽ സ​ണ്ണി വ​ർ​ഗീ​സ്, ഭാ​ര്യ സി​നി വ​ർ​ഗീ​സ്, ചേ​ല​ക്കു​ളം ക​വു​ങ്ങ​പ്പ​റ​മ്പ് കു​ഴി​ക്കാ​ട​ൻ വീ​ട്ടി​ൽ സ​നോ​ജ്, ശ്രീ​ജ, സു​ധീ​ർ, വി​നോ​ദ് എ​ന്നി​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​​ന്റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പാ​വൂ​ർ എ.​എ​സ്.​പി ഹാ​ർ​ദി​ക് മീ​ണ, കു​ന്ന​ത്തു​നാ​ട് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ശി​വ​ലാ​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​അ​ഭി​ജി​ത്ത്, എ.​എ​സ്.​ഐ യു. ​മു​ര​ളീ​ധ​ര​ൻ, സി.​പി.​ഒ എ​സ്. ബി​ൻ​രാ​ജ് എ​ന്നി​വ​രും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Organ trafficking: Najib is just an 'agent', investigation to the highest levels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.