വ്യാജരേഖ ചമച്ച് അവയവക്കച്ചവടം; മുഖ്യപ്രതി നജീബ് അറസ്റ്റിൽ

അ​വ​യ​വ​ദാ​ന​ത്തി​ന്റെ മ​റ​വി​ൽ വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് അ​വ​യ​വ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒളിവിലായിരുന്ന മുഖ്യപ്രതി നജീബ് അറസ്റ്റിൽ. കാസർകോട് സ്വദേശിയായ ഇയാളെ ഡൽഹിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ജീ​ബി​ന്റെ ഭാ​ര്യ റ​ഷീ​ദ​യെ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി ക​രി​മു​ക​ൾ പോ​ത്ത​നാം​പ​റ​മ്പി​ലെ ഫ്ലാ​റ്റി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി ന​ജീ​ബും സം​ഘ​വും പ​ള്ളി​ക്ക​ര കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നാ​ണ് മ​ന​സ്സി​ലാ​കു​ന്ന​ത്. ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ല്ല​ട്ര മെ​ഡി​ക്ക​ൽ‍ ടൂ​റി​സം പ്രൈ​വ​റ്റ് ലി​മി​റ്റ‍ഡ് എ​ന്ന ക​മ്പ​നി​യു​ടെ ര​ജി​സ്ട്രേ​ഡ് ഓ​ഫി​സ് വി​ലാ​സം കാ​ണി​ച്ച​ത് ആ​ലു​വ എ​ട​ത്ത​ല​യി​ലാ​ണെ​ങ്കി​ലും അ​തൊ​രു ചെ​റി​യ മു​റി മാ​ത്ര​മാ​ണ്. മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ ഇ​ത് തു​റ​ന്നി​ട്ടു​മി​ല്ല. അ​വ​യ​വ​ദാ​ന​മ​ട​ക്കം ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്കു​ന്ന ഇ​ട​നി​ല​ക്കാ​രു​ടെ റോ​ളാ​ണ് ത​ങ്ങ​ൾ​ക്കെ​ന്ന് ഇ​വ​രു​ടെ വെ​ബ്‍സൈ​റ്റി​ലു​ണ്ട്.

എം.പിമാരുടെയും എം.എൽ.എമാരുടെയും ജഡ്ജിമാരുടെയും ഉൾപ്പെടെ ഉന്നതരുടെ കൃത്രിമ രേഖകൾ നജീബും സംഘവും ചമച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുന്നത്തുനാട്ടിലെയും പള്ളിക്കരയിലെയും കംപ്യൂട്ടർ സെന്‍ററുകൾ വഴിയാണ് ഈ സംഘം തട്ടിപ്പ് നടത്തിയത്. ത​ട്ടി​പ്പി​നാ​യി ‘മെ​ഡി​ക്ക​ൽ ടൂ​റി​സം’ എ​ന്ന മ​റ​വി​ലാ​ണ് ഇ​യാ​ൾ ക​മ്പ​നി രൂ​പ​വ​ത്ക​രി​ച്ച​ത്. സ്വ​ന്തം കു​ടും​ബ​പ്പേ​ര് ത​ന്നെ​യാ​ണ് ക​മ്പ​നി​ക്കും ന​ൽ​കി​യ​ത്. ഡോക്ടർമാരുടെ അറിവോടെയാണോ റാക്കറ്റ് ഒപ്പും സീലും ഉപയോഗിച്ചതെന്നും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

നി​ല​വി​ൽ വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്നും ഈ ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യി എ​ത്ര​ത്തോ​ളം അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ന്നെ​ന്ന് ക​ണ്ടെ​ത്താ​ൻ മെ​ഡി​ക്ക​ൽ ത​ല​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും പൊ​ലീ​സ് വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

Tags:    
News Summary - Organ trafficking case: Najeeb arrested for forging documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.