ലിംഗച്ഛേദം: സി.ബി.​െഎ അന്വേഷണമെന്ന യുവതിയുടെ ആവശ്യം കോടതി തള്ളി 

തിരുവനന്തപുരം: ലൈംഗിക പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ചുമാറ്റിയെന്ന സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന ആരോപണവിധേയയായ യുവതിയുടെ ആവശ്യം കോടതി തള്ളി. യുവതിയെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിക്കുകയും ചെയ്​തു. കോടതിയിൽ ഹരജികൾ ഫയൽ ചെയ്യുന്നതിനു​മുമ്പ്​ അതി​​​െൻറ നിയമവശം മനസ്സിലാക്കണമെന്ന്​ യുവതിയുടെ അഭിഭാഷകക്ക് കോടതി താക്കീതും നൽകി. ധാരാളം കേസുകൾ ദിവസവും കോടതിയുടെ മുന്നിൽ വരാറുണ്ട്. ഇത്തരം ഹരജികൾ ഫയൽ ചെയ്ത് കോടതിയുടെ വിലപ്പെട്ട സമയം നഷ്​ടപ്പെടുത്തരുതെന്നും ഹരജിക്കാരിയോട് പോക്​സോ കോടതി നിർദേശിച്ചു. 

സി.ബി.ഐ പോലുള്ള ഏജൻസി അന്വേഷണം നടത്തണമെന്നത് പറയാൻ ഹൈകോടതിക്ക് മാത്രമേ കഴിയുകയുള്ളൂയെന്ന് പ്രോസിക്യൂഷൻ ഭാഗം കോടതിയിൽ വാദിച്ചു. ഈ വാദം കണക്കിലെടുത്താണ്​ കോടതി ഹരജി തള്ളിയത്​. കോടതിയുടെ അധികാരപരിധിയിൽ വരാത്ത കാരണത്താൽ ഹരജി നിലനിൽക്കുന്നതല്ലെന്നും വിധിന്യായത്തിൽ പറയുന്നു. ഇന്നലെ കോടതിയിൽ പെൺകുട്ടി നേരിട്ട് ഹാജരായിരുന്നു. ഇതിനിടെ സ്വാമിയുടെ കാർ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയും കോടതി തള്ളി. കഴിഞ്ഞ മേയ് മാസം സ്വാമി ഗംഗേശാനന്ദയുടെ ലിംഗം പീഡനശ്രമത്തിനിടെ പെൺകുട്ടി മുറിച്ചുവെന്നാണ് പൊലീസ് കേസ്.

അതിനിടെ, യുവതി മൊഴി മാറ്റുന്ന സാഹചര്യത്തിൽ അവരെ നുണപരിശോധനക്ക്​ വിധേയമാക്കുന്നതുൾപ്പെടെ നടപടികളുമായി മുന്നോട്ട്​ പോകുകയാണ്​. ആ സാഹചര്യത്തിലാണ്​ ലോക്കൽ പൊലീസ്​ അന്വേഷണം തൃപ്​തികരമല്ലെന്നും സി.ബി.​െഎ അന്വേഷിക്കണമെന്നും യുവതി ആവശ്യ​പ്പെട്ടത്​. 

Tags:    
News Summary - organ cut issue: girl plea dismissed by court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.