ജനനേന്ദ്രിയം മുറിച്ച കേസില്‍ പെൺകുട്ടിക്ക് പോക്‌സോ കോടതിയുടെ വിമര്‍ശനം

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെൺകുട്ടിക്ക് തിരുവനന്തപുരം പോക്‌സോ കോടതിയുടെ വിമര്‍ശനം. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി വിമര്‍ശിച്ചത്.

നിയമസാധുത പരിഗണിക്കാതെ അനാവശ്യ ഹരജികള്‍ നല്‍കി കോടതിയുടെ സമയം നഷ്ടപ്പെടുത്തരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ ഹരജിയിലെ വിഷയം കോടതിയുടെ പരിഗണനയില്‍ വരുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. 

നിലവിൽ കേസ് അന്വേഷിക്കന്ന പൊലീസ്, അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതിക്കാരിയായ പെൺകുട്ടി പോസ്കോ കോടതിയെ സമീപിച്ചത്. 

മൊ​ഴി​മാ​റ്റു​ന്ന  സാ​ഹ​ച​ര്യ​ത്തി​ൽ പെൺകുട്ടി​െ​യ നു​ണ​പ​രി​ശോ​ധ​ന​ക്കും ബ്രെ​യി​ൻ മാ​പ്പി​ങ്ങി​നും വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന അ​േ​ന്വ​ഷ​ണ​സം​ഘ​ത്തി​​ന്‍റെ ആ​വ​ശ്യം തിങ്കളാഴ്ച പോസ്കോ കോടതി അംഗീകരിച്ചിരുന്നു. ജീ​വ​ന് ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ കാമുകൻ അ​യ്യ​പ്പ​ദാ​സി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി പേട്ട പൊലീസിൽ​ പ​രാ​തി​ നൽകിയിരുന്നു.

Tags:    
News Summary - organ cut case: posco court critisised victim girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT