പട്ടികജാതി വകുപ്പിന്റെ സുബല കോംപ്ലക്സിന് ഭൂമി ഏറ്റെടുക്കുന്നതിന് 90.63 ലക്ഷം നൽകാൻ ഉത്തരവ്

തിരുവനന്തപുരം: പട്ടികജാതി വകുപ്പിന്റെ സുബല കോംപ്ലക്സിന് സ്ഥലം ഏറ്റെടുക്കുന്നതിന് 90.63 ലക്ഷം നൽകാൻ ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ പട്ടികജാതി യുവതികളുടെ ക്ഷേമത്തിനും അവരുടെ തൊഴിൽ മെച്ചപ്പെടുത്തുന്നതിനുമായി രൂപീകരിച്ച സുബല കോംപ്ലക്സിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സബ്കോടതിയിൽ 14 എൽ.എ.ആർ കേസുകളുണ്ട്.

ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്ന് സ്പെഷ്യൽ തഹസിൽദാർ റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ അടസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് പട്ടികജാതി ഡയറക്ടറും കത്ത് നൽകി. ഇത് പരിഗണിച്ചാണ് 90.63 ലക്ഷം രൂപ നൽകാൻ പട്ടികജാതി വകുപ്പിന്റെ ഉത്തരവ്.  

Tags:    
News Summary - Ordered to pay 90.63 lakhs for land acquisition to Subala Complex of Scheduled Caste Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.