തിരുവനന്തപുരം: പത്ത് വർഷം മുമ്പ് നടത്തിയ സെൻസസ് ജോലിക്ക് സ്കൂൾ അധ്യാപകർക്ക് 24 ദിവസം ആർജിത അവധി സറണ്ടർ അനുവദിച്ച് നൽകിയ തുക തിരിച്ചുപിടിക്കേണ്ടെന്ന് സർക്കാർ ഉത്തരവ്. ആനുകൂല്യം അനുവദിച്ച നടപടി സാധൂകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.
2010-11 വർഷങ്ങളിൽ സെൻസസ് ഡ്യൂട്ടിയെടുത്ത ഭൂരിപക്ഷം അധ്യാപകരും 48 ദിവസം ഡ്യൂട്ടി നിർവഹിച്ചെന്ന സർട്ടിഫിക്കറ്റ് സമ്പാദിക്കുകയും ഇതുപ്രകാരം 24 ദിവസത്തെ സറണ്ടർ ആനുകൂല്യം കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ, അധ്യാപകർ വെക്കേഷൻ കാലയളവിൽ സെൻസസ് ഡ്യൂട്ടി ചെയ്ത 16 ദിവസത്തിെൻറ പകുതി എട്ട് ദിവസം ആർജിത അവധിയായും ഇത്രമാത്രം സറണ്ടർ ചെയ്യാൻ അനുവദിച്ചും അധിക തുക തിരിച്ചുപിടിക്കണമെന്ന് 2013 ഏപ്രിൽ 20ന് ഉത്തരവിറങ്ങിയിരുന്നു. പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് നടപ്പാക്കുന്നത് മരവിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.