പി.വി അൻവ‍റിനെതിരായ വഞ്ചനാക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

മഞ്ചേരി: ക്വാറിയിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം നൽകി നിലമ്പൂർ എം.എൽ.എ പി.വി അൻവ‍ർ പ്രവാസി എൻജിനീയറെ വഞ്ചിച്ചെന്ന കേസിൽ തുടരന്വേഷണം നടത്താൻ കോടതി ഉത്തരവ്. കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് തിരിച്ചയച്ചാണ് മഞ്ചേരി സി.ജെ.എം എസ്. രശ്മി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

ക്വാറിയിൽ പങ്കാളിത്തം നൽകാമെന്ന് വാഗ്ദാനം നൽകി പി.വി അൻവ‍ർ എം.എൽ.എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് നടുത്തൊടി സലീം നൽകിയ പരാതിയിൽ പറ‍യുന്നത്. ഈ കേസ് ക്രിമനലല്ലെന്നും സിവിൽ മാത്രമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോ‍ർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

അൻവ‍റിനെതിരായ കേസിൽ വസ്തുതയുണ്ടെന്ന ഇടക്കാല റിപ്പോർട്ടിലെ നിലപാട് ക്രൈംബ്രാഞ്ച് പിന്നീട് മാറ്റുകയായിരുന്നു. ക്രൈംബ്രാഞ്ച് റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും തുടരന്വേഷണം വേണമെന്നും സി.ജെ.എം വ്യക്തമാക്കി.

ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് അൻവറും മറ്റ് പങ്കാളികളും ചേ‍ർന്ന് ഒപ്പുവെച്ച രേഖ ഹാജരാക്കാത്തതും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ പരാതിയെ സിവിൽ കേസ് മാത്രമായി കാണാനാവില്ലെന്നും വഞ്ചിക്കാനുള്ള ഉദ്ദേശ്യം അൻവറിനില്ലെന്ന് പറയാനാവില്ലെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Order for further investigation in the fraud case against PV Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.