ഗവർണറുടെ കാലുപിടിച്ച്​ സഭ ചേരേണ്ടിയിരുന്നില്ല; സംസ്ഥാനം പ്രത്യേക നിയമം കൊണ്ടു വരണമെന്ന്​ പ്രതിപക്ഷം

തിരുവനന്തപുരം: ഗവർണറുടെ കാലുപിടിച്ച്​ പ്രത്യേക നിയമസഭാ സമ്മേളനം ചേരേണ്ടിയിരുന്നില്ലെന്ന്​ കെ.സി ജോസഫ്​ എം.എൽ.എ. ഗവർണർ ആദ്യം നിയമസഭാ സമ്മേളനത്തിന്​ അനുമതി നൽകാത്തത്​ പ്ര​തിഷേധാർഹമാണ്​. ഇതിനോടുള്ള സംസ്ഥാന സർക്കാറിന്‍റെ സമീപനവും ശരിയായില്ല.

സർക്കാർ ആവശ്യപ്പെട്ട നിയമസഭാ സമ്മേളനത്തിന്​ അനുമതി നൽകേണ്ടത്​ ഗവർണറുടെ ബാധ്യതയാണെന്നും ജോസഫ്​ പറഞ്ഞു. കർഷകരുടേത്​ രണ്ടാം സ്വാതന്ത്ര്യ സമരമാണ്​. കേന്ദ്ര നിയമം റദ്ദാക്കാൻ പ്രത്യേക നിയമം വേണമെന്നും കേവലം പ്രമേയം പാസാക്കി സഭ പിരിയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി കർഷകരെ അപമാനിക്കുകയാണ്​. മോദി കർഷകരോട്​ സംസാരിക്കാൻ തയാറാവണം. ഇതുമായി ബന്ധപ്പെട്ട്​ നിലവിൽ നടക്കുന്ന ചർച്ചകൾ പ്രഹസനമാണെന്നും കെ.സി ജോസഫ്​ ആരോപിച്ചു.

പ്രധാനമന്ത്രിക്കെതിരെയും ഗവർണർക്കെതിരെയും പ്രമേയത്തിൽ പരാമർശം വേണമെന്ന്​ മുസ്​ലിം ലീഗ്​

തിരുവനന്തപുരം: കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയത്തിൽ പ്രധാനമന്ത്രി നരേ​ന്ദ്ര മോദിക്കെതിരെ ​പരാമർശം വേണമെന്ന്​ മുസ്​ലിം ലീഗ്​. ലീഗ്​ എം.എൽ.എ ടി.അഹമ്മദ്​ കബീറാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​. ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ നിയമസഭയിലെ എം.എൽ.എമാരെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.