തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം മുൻനിർത്തി സർക്കാറിനെയും ആരോഗ്യവകുപ്പിനെയും കടന്നാക്രമിച്ച് പ്രതിപക്ഷം. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും ‘സിസ്റ്റം’ തകരാറിലായതിന്റെ അവസാന ഇരയാണ് കൊല്ലം പന്മന സ്വദേശി വേണുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ’ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
‘സിസ്റ്റത്തിന്’ തകരാറ് ഉണ്ടായി എന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുന്നു. ഇതിന്റെ പ്രധാന ഉത്തരവാദിയായ മന്ത്രി രാജിവെക്കണം. സംസ്ഥാനത്ത് വല്ലപ്പോഴും ഉണ്ടായിരുന്ന സംഭവങ്ങൾ ഇപ്പോൾ സർക്കാർ ആശുപത്രികളിൽ എല്ലാദിവസവും റിപ്പോർട്ട് ചെയ്യുകയാണ്. നൂറുകണക്കിന് ‘ഒറ്റപ്പെട്ട’ സംഭവങ്ങളാണ് ആവർത്തിക്കുന്നത്.
നിസ്സഹായാവസ്ഥ തുറന്നുപറഞ്ഞ ഡോ. ഹാരിസിനെ കുടുക്കാനാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമിച്ചത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും ഒരു പ്രശ്നവും ഇല്ലെന്നാണ് ധനമന്ത്രി പറയുന്നത്. പണമുണ്ടെങ്കിൽ മരുന്നുവാങ്ങാൻ നൽകിക്കൂടെയെന്നും വി.ഡി. സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.