Posted On
date_range Updated On
date_range 'കെ.എസ്. സേതുമാധവൻ സാഹിത്യകൃതികള്‍ ആധാരമാക്കി ചലച്ചിത്ര ക്ലാസിക്കുകള്‍ സൃഷ്ടിച്ച സംവിധായകൻ'
പ്രശസ്ത സംവിധായകന് കെ.എസ് സേതുമാധവന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു. മലയാള സിനിമയില്‍ സാഹിത്യകൃതികള്‍ ആധാരമാക്കി ചലച്ചിത്ര ക്ലാസിക്കുകള്‍ സൃഷ്ടിച്ച വ്യക്തിയായിരുന്നു സേതുമാധവന്. മലയാള സിനിമ ചരിത്രത്തില്‍ നാഴികക്കല്ലുകളായ നിരവധി സിനിമകള്‍ അദ്ദേഹത്തിന്റേതായുണ്ട്.
ശക്തമായ കഥാപാത്രങ്ങളിലൂടെ അതുവരെ ഏറെ നാടകീയമായിരുന്ന മലയാള സിനിമയെ ഇന്നത്തെ രൂപത്തിലേക്ക് മാറ്റിയതില്‍ കെ.എസ് സേതുമാധവന്റെ പങ്ക് നിസ്തുലമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചലച്ചിത്ര ആസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി സതീശൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.