തീപിടിത്തത്തെക്കുറിച്ച് ചെന്നിത്തല നാണം കെട്ട പ്രചരണം നടത്തുന്നു- കടകംപള്ളി സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ട്ടി​മ​റി​യ​ല്ല ഷോ​ട്ട്സ​ർ​ക്യൂ​ട്ടാ​ണെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. തീപിടിത്തം അട്ടിമറിയാണെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാണംകെട്ട പ്രചാരണം നടത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്ന് ചെന്നിത്തല തെളിയിക്കുന്നു. പ്രതിപക്ഷം കാണിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കടകംപള്ളി അഭിപ്രായപ്പെട്ടു.

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം അട്ടിമറി മൂലം സംഭവിച്ചതല്ല. ഷോട്ട് സർക്യൂട്ട് മാത്രമാണത്. സെക്രട്ടറിയേറ്റ് പുനരുദ്ധാരണ പദ്ധതി ആലോചിച്ചിരുന്നതാണ്. എന്നാൽ, പ്രളയം വന്നതിനാൽ അത് നടന്നില്ലെന്നും കടകംപള്ളി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.