തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പരിഭാഷകരാവാൻ അവസരം. ശാസ്ത്രസാങ്കേതിക വിഷയങ്ങളിലും ഭാഷ, സാഹിത്യം, ചരിത്രം, കലകള്‍, ഗണിതശാസ്ത്രം, സംഗീതം, വ്യാകരണം തുടങ്ങിയ വിഷയങ്ങളിലുമുള്ള വൈജ്ഞാനിക പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് പരിഭാഷകരുടെ സേവനം തേടുന്നത്.
യോഗ്യതയുള്ളവർ 'ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003' എന്ന വിലാസത്തില്‍ 2022 നവംബര്‍ 20ന് രണ്ടിന് മുമ്പ് ലഭിക്കത്തക്കവിധത്തില്‍ തപാലിലോ, director@silkerala.in എന്ന ഇമെയിലിലോ അപേക്ഷ അയയ്‌ക്കേണ്ടതാണ്.
യോഗ്യതകൾ
ശാസ്ത്ര, മാനവിക വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമുള്ളവര്‍, നിയമം, മെഡിസിന്‍, എഞ്ചിനീയറിങ് ഇവയില്‍ ഏതിലെങ്കിലും ബിരുദമുള്ളവരും മലയാള പരിജ്ഞാനമുള്ളവരായിരിക്കണം. അപേക്ഷയോടൊപ്പം 10 പേജില്‍ കുറയാത്ത ഒരു പ്രതിപാദ്യം ഇംഗ്ലീഷ് ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അതിന്റെ ഇംഗ്ലീഷ് പാഠവും കൂടി ഉള്ളടക്കം ചെയ്യണം.
നിലവിൽ മറ്റു ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ ലഭ്യതയനുസരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിഭാഷ ജോലി ഏല്‍പ്പിക്കുന്നതാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ നിശ്ചയിക്കപ്പെടുന്ന പുസ്തകം പരിഭാഷകരെ അറിയിക്കുന്ന മുറക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ വന്ന് കൈപ്പറ്റി സമയബന്ധിതമായി പരിഭാഷ പൂർത്തിയാക്കി ഇൻസ്റ്റിറ്റ്യൂട്ടിൽ തിരിച്ചേൽപ്പിക്കേണ്ടതാണ്.
ജോലികള്‍ പൂര്‍ത്തിയാക്കി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തിരിച്ചേല്‍പ്പിക്കുന്ന മുറയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നിരക്കില്‍ പ്രതിഫലം നല്‍കുന്നതാണ്. വെബ്സൈറ്റ് : www.keralabhashainstitute.org/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.