കോഴിക്കോട് മെഡിക്കല്‍ കോളേ‍ജ്

വയറ്റിൽ കത്രിക: മെഡിക്കൽ കോളജ് അഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് പരാതികാരി

താമരശ്ശേരി: വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആഭ്യന്തര അന്വേഷണ കമീഷൻ നൽകിയ റിപ്പോർട്ടിൽ വിശ്വാസമില്ലെന്ന് പരാതിക്കാരി. ആദ്യം മുതൽ പ്രചരിപ്പിച്ച റിപ്പോർട്ട് തന്നെയാണ് ഇപ്പോൾ മനുഷ്യാവകാശ കമീഷനും നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കമീഷന്‍റെ റിപ്പോർട്ടിലാണ് പ്രതീക്ഷയെന്നും അടിവാരം സ്വദേശി ഹർഷിന പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ യുവതിയുടെ ശരീരത്തിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് നിയോഗിച്ച ആഭ്യന്തര കമീഷൻ റിപ്പോർട്ട് നൽകിയത്.

ഗൈനക് ഓങ്കോളജിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഗൈനകോളജിസ്റ്റ് സജല വിമൽരാജ്, യൂറോളജിസ്റ്റ് ഡോ. എം. മണികണ്ഠൻ എന്നിവരടങ്ങിയ ആഭ്യന്തര അന്വേഷണ സംഘമാണ് റിപ്പോർട്ട് നൽകിയത്.

വീ​ഴ്ച​യി​ല്ലെ​ന്ന് വി​ശ​ദീ​ക​ര​ണം

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ​ശി​ശു സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ പ്ര​സ​വ​ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ യു​വ​തി​യു​ടെ വ​യ​റ്റി​ൽ ഫോ​ർ​സെ​പ്സ് (ക​ത്രി​ക രൂ​പ​ത്തി​ലു​ള്ള ഉ​പ​ക​ര​ണം) ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​റ്റം ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി അ​ധി​കൃ​ത​ർ. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഐ.​എം.​സി.​എ​ച്ച് സൂ​​​പ്ര​ണ്ടി​ന്റെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തെ കു​റി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ശ​സ്ത്ര​ക്രി​യ​ക്ക് ഉ​പ​യോ​ഗി​ച്ച മു​ഴു​വ​ൻ ഉ​പ​ക​ര​ണ​ങ്ങ​ളും എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി തി​രി​കെ വെ​ച്ച​താ​യി ഡോ​ക്ട​ർ​മാ​രും മ​റ്റ് ബ​ന്ധ​പ്പെ​ട്ട​വ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​താ​യി സൂ​പ്ര​ണ്ട് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​​​പ്ര​ണ്ടി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​രം രൂ​പ​വ​ത്ക​രി​ച്ച സ​മി​തി​യു​ടെ​യും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ൻ പ്ര​കാ​ര​മു​ള്ള സ​മി​തി​യു​ടെ​യും അ​ന്വേ​ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും സൂ​പ്ര​ണ്ട് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു.

സെ​പ്റ്റം​ബ​ർ ആ​റി​നാ​ണ് പ്രി​ൻ​സി​പ്പ​ൽ അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. 16 നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം ഡി.​എം.​ഇ യു​ടെ സ​മി​തി അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. 2017 ന​വം​ബ​റി​ലാ​ണ് അ​ടി​വാ​രം സ്വ​ദേ​ശി​നി ഹ​ര്‍ഷി​ന കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മാ​തൃ​ശി​ശു സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ​ത്. അ​തി​നു ശേ​ഷ​മാ​ണ് യു​വ​തി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​ത്. ആ​റു​മാ​സ​ത്തോ​ളം ക​ടു​ത്ത വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്നം മൂ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ സ്കാ​നി​ങ്ങി​ലാ​ണ് മൂ​ത്ര​സ​ഞ്ചി​യി​ൽ മെ​റ്റ​ൽ ഉ​പ​ക​ര​ണം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് സെ​പ്റ്റം​ബ​ർ 14ന് ​മാ​തൃ​ശി​ശു​സം​ര​ക്ഷ​ണ കേ​​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​ക്ക് സെ​പ്റ്റം​ബ​ർ 17ന് ​ശ​സ്ത്ര​ക്രി​യ ന​ട​ത്തി ഉ​പ​ക​ര​ണം പു​റ​​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - Operation Fault: The complainant does not believe in the report of the Internal Inquiry Commission of the Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.