അച്ചു ഉമ്മന് പിന്നാലെ മറിയ ഉമ്മനും സൈബർ അധിക്ഷേപം; ഡി.ജി.പിക്ക് പരാതി നൽകി

തിരുവനന്തപുരം: സൈബർ അധിക്ഷേപത്തെ തുടർന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ പരാതി നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി മറിയ ഡി.ജി.പിക്ക് നൽകിയ പരാതി നൽകി. പോസ്റ്റുകളുടെയും കമന്‍റുകളുടെയും സ്ക്രീൻ ഷോട്ടുകളു ഉൾപ്പെടുത്തിയാണ് പരാതി നൽകിയിട്ടുള്ളത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം വന്നതിന് പിന്നാലെയാണ് സൈബർ അധിക്ഷേപം നടന്നത്. അധിക്ഷേപത്തിന് പിന്നിൽ സി.പി.എം സൈബർ സംഘങ്ങളെന്ന് മറിയ പരാതിയിൽ പറയുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം.

സൈബർ അധിക്ഷേപത്തിനെതിരെ ഉമ്മൻചാണ്ടിയുടെ ഇളയ മകൻ അച്ചു ഉമ്മൻ നേരത്തെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ഇ​ട​ത് സം​ഘ​ട​നാ പ്ര​വ​ര്‍ത്ത​ക​നും ഐ.എച്ച്.ആർ.ഡി ജീവനക്കാരനുമായ ന​ന്ദ​കു​മാ​ര്‍ കൊ​ള​ത്താ​പ്പി​ള്ളിക്കെതിരെ കേസെടുത്ത പൂജപ്പുര പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ അ​ഡീ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി​ തസ്തികയിൽ നിന്ന് ഒരു വർഷം മുമ്പ് വിരമിച്ച നന്ദകുമാറിനെ ഒരു മാസം മുമ്പാണ് ഐ.എച്ച്.ആർ.ഡിയിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. സർക്കാർ സർവീസിൽ താൽകാലിക നിയമനമാണെങ്കിലും സർവീസ് ചട്ടങ്ങൾ ന​ന്ദ​കു​മാ​റിനും ബാധകമാണ്. എന്നാൽ, വ്യ​ക്തി​ഹ​ത്യ ന​ട​ത്തിയ ന​ന്ദ​കു​മാ​റിനെതിരെ വകുപ്പ് തല നടപടി സർക്കാർ സ്വീകരിച്ചിട്ടില്ല.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ്​ അ​ച്ചു ഉ​മ്മ​ന്‍റെ ജോ​ലി​യും വ​സ്ത്ര​ധാ​ര​ണ​വും സാ​മ്പാ​ദ്യ​വു​മൊ​ക്കെ ഉ​യ​ര്‍ത്തി​യു​ള്ള അ​ധി​ക്ഷേ​പം സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പാ​ർ​ട്ടി പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ലൂ​ടെ​യും അ​പ​മാ​നി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. പ്ര​ച​രി​ക്ക​പ്പെ​ട്ട ഫേ​സ്​​ബു​ക്ക് ലി​ങ്കു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Tags:    
News Summary - Oommen Chandy's Daughter Maria Oommen also cyber abuse; A complaint was lodged with the DGP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.