Posted On
date_range Updated On
date_range പുതുപ്പള്ളിയിലെ എതിർ സ്ഥാനാർഥികളെ വിലകുറച്ച് കാണുന്നില്ലെന്ന് ഉമ്മൻചാണ്ടി
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എതിർ സ്ഥാനാർഥികളെ വിലകുറച്ച് കാണുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. ഞാനും അവരും സ്ഥാനാർഥികളാണ്. എതിർ സ്ഥാനാർഥികൾ രാഷ്ട്രീയമായും വ്യക്തിപരവുമായ ശ്രമങ്ങൾ നടത്തും. യു.ഡി.എഫും സമാനരീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയെ ഇത്തവണ നേരിടുന്നത് എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. 2016ലെ തെരഞ്ഞെടുപ്പിലും ജെയ്ക് ആയിരുന്നു സി.പി.എം സ്ഥാനാർഥി. ഈ തെരഞ്ഞെടുപ്പിൽ 27,092 വോട്ടായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.