സോളാർ കേസിൽ ഉത്കണ്ഠ ഉണ്ടായിരുന്നില്ല; രാഷ്ട്രീയത്തിൽ സജീവമായി തുടരും -ഉമ്മൻചാണ്ടി

തിരുവനന്തപുരം: സോളാർ കേസിൽ ആശങ്കയില്ലായിരുന്നെന്ന് ഉമ്മൻ ചാണ്ടി. സത്യം ജയിക്കും. സത്യം വിട്ടൊരു തീരുമാനം ഉണ്ടാവില്ലെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചികിത്സക്ക്​ ശേഷം ബംഗളൂരുവിൽനിന്ന്​ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

തെളിവുകളില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിനെക്കുറിച്ച് നീതിബോധമുള്ള ജനങ്ങൾ ചിന്തിക്കും. അന്വേഷണ ഉദ്യോഗസ്ഥർ ശിപാർശ ചെയ്യാതെ പരാതിക്കാരിയുടെ വാക്കുകേട്ട് സി.ബി.ഐ അന്വേഷണത്തിന് പോയതിൽ മാത്രം സർക്കാറിനോട് പരിഭവമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

തുടർന്നും രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും സ്ഥാനമാനങ്ങൾ ഏറ്റെടുക്കില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് സി.ബി.ഐ ക്ലീൻചിറ്റ് നൽകിയിരുന്നു. 

Tags:    
News Summary - Oommen chandy react to solar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.