പ​രീ​ക്ഷ അ​നാ​സ്​​ഥ:  വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി  രാ​ജി​വെ​ക്ക​ണം  –ഉ​മ്മ​ൻ​ചാ​ണ്ടി

മലപ്പുറം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാറി​െൻറ ഭാഗത്തുനിന്നുണ്ടായതെന്നും ധാർമികതയുണ്ടെങ്കിൽ വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണപരിപാടിക്കെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സർക്കാറി​െൻറ അലംഭാവം 13 ലക്ഷം കുട്ടികളെയാണ് ദുരിതത്തിലാക്കിയത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം  പറഞ്ഞു.

കെ.എം. മാണിയെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നതയില്ല. സ്വയം ഒഴിഞ്ഞുപോയ അദ്ദേഹത്തി​െൻറ തിരിച്ചുവരവ് ഉടൻ യാഥാർഥ്യമാകുമെന്നാണ് ത​െൻറ പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവെച്ചതും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതും ശരിയായ നിലപാടാണ്. യു.ഡി.എഫ് ഭരണത്തിൽ ഉയർന്ന ആരോപണങ്ങളിൽ സത്യമില്ലാത്തതിനാലാണ് അന്ന് രാജിവെക്കാതിരുന്നത്. നിഗൂഢതയുള്ള ഇത്തരം മാധ്യമപ്രവർത്തനത്തോട് തനിക്ക് യോജിപ്പില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. 
 

Tags:    
News Summary - oommen chandy congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.