ഭാരവാഹി പട്ടികയിൽ ഞാനും ഉമ്മൻചാണ്ടിയും ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ല- രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കെ.​പി​.സി​.സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക വൈ​കാ​ൻ കാ​ര​ണം താ​നും ഉ​മ്മ​ൻ ചാ​ണ്ടി​യു​മ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോൾ. ലിസ്റ്റ് ചോദിച്ചു, അത് നൽകി. അല്ലാതെ ഞങ്ങളുടെ സമ്മർദത്തിൽ പട്ടിക വൈകിയെന്ന വാദം തെറ്റാണെന്ന് മുൻ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

ഹൈക്കമാൻഡുമായി ചോദിച്ച് തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ല, ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, കെ.പി.സി.സി പുനസംഘടനയിൽ ഇത്തവണ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് വനിതകളുണ്ടാവില്ലെന്നാണ് സൂചന. രമണി പി നായർ, ദീപ്തി മേരി വർഗീസ്, ഫാത്തിമ റോഷ്ന എന്നിവർ ജനറൽ സെക്രട്ടറിമാരാകും. പദ്മജ വേണുഗോപാലിനെ നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തും. ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ള മുൻ ഡി.സി.സി അധ്യക്ഷന്മാർ പ്രത്യേക ക്ഷണിതാക്കളാകുമെന്നാണ് വിവരം.

കെ​.പി​.സി​.സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക വൈ​കാ​ൻ താ​ൻ കാ​ര​ണ​ക്കാ​ര​നാ​ണെ​ന്ന പ്ര​ചാ​ര​ണം തെ​റ്റെ​ന്ന് എ​.ഐ​.സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. എന്നാൽ കെ​.പി​.സി.​സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കാ​തെ കെ. ​സു​ധാ​ക​ര​ൻ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​യ​തി​നു പി​ന്നി​ൽ തൃ​ശൂ​രി​ലെ ഒ​രു നേ​താ​വി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണെ​ന്നാണ് സൂ​ച​ന.​ ഡി.​സി.​സി പ്ര​സി​ഡ​ന്‍റു​മാ​രെ നി​യ​മി​ച്ച​തി​ലെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ച്ചു വ​രു​മ്പോ​ഴാ​ണു വീ​ണ്ടും കോ​ണ്‍​ഗ്ര​സി​ൽ കെ.​പി​.സി​.സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക പു​റ​ത്തു​വ​രു​ന്ന​തി​നു മു​മ്പു​ത​ന്നെ ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

Tags:    
News Summary - Oommen Chandy and I have not put any pressure on the list of office bearers - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.